Sunday, July 19

കാലിക്കറ്റ്‌ സർവകലാശാല: നാളത്തെ പരീക്ഷകൾ മാറ്റിവെച്ചു, പഠന വിഭാഗങ്ങൾക്ക് അവധി

തേഞ്ഞിപ്പാലം: ഫിഫ ലോകകപ്പ് ഫൈനൽ പ്രമാണിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം, 2026 ജൂലൈ 20 (തിങ്കൾ) കേരളത്തിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ, കാലിക്കറ്റ്‌ സർവകലാശാലയിലെ പഠനവകുപ്പുകൾക്കും സർവകലാശാല നേരിട്ട് നടത്തുന്ന പഠന കേന്ദ്രങ്ങൾക്കും അന്നേദിവസം അവധിയായിരിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു.

വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ നിർദേശിച്ചതനുസരിച്ച്
കാലിക്കറ്റ് സർവകലാശാല ജൂലൈ 20-ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

എന്നാൽ, സർവകലാശാലയിലെയും പഠന വകുപ്പുകളിലെയും സെന്ററുകളിലെയും ഓഫീസ് പ്രവർത്തനങ്ങൾ സാധാരണ പ്രവൃത്തിദിനം പോലെ തുടരും. എല്ലാ വകുപ്പ് മേധാവികളും സർവകലാശാല ജീവനക്കാരും അന്നേദിവസം ജോലിക്ക് ഹാജരാകേണ്ടതാണെന്നും രജിസ്ട്രാർ അറിയിച്ചു.

കാലിക്കറ്റ്‌ സർവകലാശാല നാളെ നടത്താൻ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും വൈസ് ചാൻസലറുടെ നിർദേശപ്രകാരം മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്. രജിസ്ട്രാർ ഡോ. സെബാസ്റ്റ്യൻ സി. ഡി. അറിയിച്ചു

error: Content is protected !!