
വളാഞ്ചേരി : യുവാവ് വട്ടപ്പാറ വയഡക്ട് പാലത്തിൽ നിന്ന് ചാടി മരിച്ചു. തിരൂർ ഇരിങ്ങാവൂർ നെല്ലിക്കാട്ടിൽ പ്രഭാകരന്റെ മകൻ സ്വരാജ് (23) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി രാത്രി 8 നും 9 നും ഇടയിൽ വട്ടപ്പാറ പാലത്തിന്റെ പത്താം നമ്പർ തൂണിന് മുകളിൽ നിന്നാണ് ചാടിയത്. മാതാവ് ധന്യ. വളാഞ്ചേരി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
കഴിഞ്ഞ ദിവസം തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശി വീരശ്ശേരി നിസാർ (32) എന്ന യുവാവ് കൊച്ചി മെട്രോ പാലത്തിന് മുകളിൽ നിന്ന് ചാടി മരിച്ചതിന്റെ ഞെട്ടൽ മാറും മുമ്പാണ് മലപ്പുറത്തും പാലത്തിൽ നിന്ന് ചാടി മരണം സംഭവിക്കുന്നത്.