മഞ്ചേരിയില്‍ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

മഞ്ചേരി : മഞ്ചേരി കാരാപറമ്പില്‍ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. അരീക്കോട് ചക്കിങ്ങല്‍ മുഹമ്മദലിയുടെ മകന്‍ നിയാസ് ചോലക്കല്‍ (38) ആണ് മരിച്ചത്. രാത്രി 11.45 ന് ആയിരുന്നു അപകടം. വയനാട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസുമായാണ് നിയാസ് സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപതിയിലും അവിടെ നിന്ന് അരീക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും പുലര്‍ച്ചെ 2.30 ന് മരിച്ചു.

error: Content is protected !!