Friday, August 15

വള്ളിക്കുന്നില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

വള്ളിക്കുന്ന് : വള്ളിക്കുന്ന് എന്‍സി ഗാര്‍ഡന് സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. കരുമനക്കാട് സ്വദേശികള്‍ സഞ്ചരിച്ച കാറും താനൂര്‍ സ്വദേശിയുടെ സ്‌കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ താനൂര്‍ സ്വദേശി ജുനൈദ് (22) നാണ് പരിക്കേറ്റത്. ഇയാളെ തേഹെല്‍ക്ക ആംബുലന്‍സ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

error: Content is protected !!