തിരൂരങ്ങാടി : ടോറസ് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് പരിക്ക്. ചെമ്മാട് പരപ്പനങ്ങാടി റൂട്ടില്‍ പന്താരങ്ങാടിയില്‍ ആണ് അപകടം നടന്നത്. പരപ്പനങ്ങാടി സ്വദേശി ഷംനാദ് (24) നാണ് പരിക്കേറ്റത്. ഇയാളെ തിരൂരങ്ങാടി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം