
തിരൂരങ്ങാടി: പത്മശ്രീ റാബിയയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ആം ആദ്മി പാര്‍ട്ടി. വെള്ളിലക്കാട് എന്ന ഗ്രാമത്തില്‍ നിന്നും ഉയര്‍ന്നുവന്ന പെണ്‍കുട്ടി തന്റെ നാടിനും പരിസരങ്ങള്‍ക്കും നാട്ടുകാര്‍ക്കും ഒരു ആലംബമായിത്തീര്‍ന്ന അത്ഭുത കഥയാണ് പത്മശ്രീ കെവി റാബിയയുടേതെന്ന് ആം ആദ്മീ പാര്‍ട്ടി ജില്ല ജനറല്‍ സെക്രട്ടറി ഷമീം ഹംസ പി ഓ അനുശോചനകുറിപ്പില്‍ അറിയിച്ചു.
വ്യക്തിപരമായ പ്രയാസങ്ങളെയും ശാരീരികാവശതകളെയും വിശ്വാസത്തിന്റെയും കര്‍മ്മശേഷിയുടെയും കരുത്തുകൊണ്ട് നേരിട്ട് വിജയിച്ച ശക്തിയും സൗന്ദര്യവും ആ ജീവിതകഥയ്ക്കുണ്ട്. കഠിനാധ്വാനം കൊണ്ട് അസാധാരണമായ നേട്ടങ്ങള്‍ കൈവരിച്ചപ്പോഴും ബഹുമതികള്‍ പലതും തേടിയെത്തിയപ്പോഴും റാബിയ തന്റെ നാട്ടുകാര്‍ക്ക് സാധാരണക്കാരിയായ ആ ഗ്രാമീണ വനിത തന്നെയായിരുന്നു. 1990 കളില്‍ കേരളത്തെ ഇളക്കിമറിച്ച ശാസ്ത്രത്തിന്റെ അമരക്കാരി, നാടിന്റെ വികസനത്തിനും ജനങ്ങളുടെ ഉന്നമനത്തിനും വേണ്ടി ഒരു ജനപ്രതിനിധിയെ പോലെയാണ് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതും നാട്ടിലെ പൊതുപ്രശ്‌നങ്ങള്‍ക്കും ജീവിതശൈഥില്യങ്ങള്‍ക്കുമെക്കെ അത്താണിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാര്‍ക്ക് അവരുടെ വീട് രോഗം വന്ന് കിടപ്പിലാകുന്നത് വരെ അവര്‍ ഓരോരോ സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്നതും. വീടിന്റെ ഒരു ഭാഗം നാട്ടുകാര്‍ക്ക് വേണ്ടി ഒഴിച്ചിട്ടിരുന്നു. അവിടെയാണ് അവര്‍ സാക്ഷരതാ ക്ലാസുകളും മറ്റു വൈജ്ഞാനിക പരിപാടികളും നടത്തിവന്നത്. അനന്യസാധാരണമായ തന്റെ വ്യക്തിത്വവും കര്‍മ്മസമരവും കൊണ്ട് മലപ്പുറം ജില്ലയില്‍ നിന്നും കേരളത്തില്‍ നിന്നുപോലും വിശാലമായ ഒരു ലോകത്തേക്ക് ഉയര്‍ന്നു പരന്ന ശേഷമാണ് എല്ലാവരെയും ദുഃഖത്തിലാഴ്ത്തി റാബിയ വിടപറഞ്ഞിരിക്കുന്നതെന്നും ഷമീം ഹംസ പറഞ്ഞു.
ഷമീം ഹംസയോടൊപ്പം തിരൂരങ്ങാടി മണ്ഡലം ഭാരവാഹികളായ സെക്രട്ടറി അബ്ദുല്‍ റഹീം പൂക്കത്ത്, ബാവ കെ.ടി, സാദിഖ് തെയ്യാല എന്നിവരും സന്ദര്‍ശിച്ചു