Thursday, March 19

അബ്ദുറഹ്മാൻ തിരൂരിലേക്ക് മാറി, താനൂരിൽ പുതിയ സ്ഥാനാർഥി

മലപ്പുറം: താനൂരിൽ LDF സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്ന
വി അബ്ദുറഹ്മാൻ താനൂരിൽ നിന്നും പിൻവാങ്ങി, തിരൂരിൽ മത്സരിക്കും. താനൂരിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇദ്ദേഹം മണ്ഡലത്തിൽ പ്രചരണത്തിന് ഇറങ്ങിയിരുന്നില്ല. താനൂരിൽ മത്സരിക്കാൻ ആഗ്രഹമില്ലെന്നും തിരൂരിൽ പരിഗണിക്കണം എന്ന് പറഞ്ഞിട്ടും പാർട്ടി അത് പരിഗണിക്കാതെ താനൂരിൽ തന്നെ സ്ഥാനാർഥി ആയി പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇദ്ദേഹം പ്രചരണത്തിന് ഇറങ്ങാതിരുന്നത്. മറ്റെല്ലാ സ്ഥാനാർഥികളും റോഡ് ഷോ നടത്തി പ്രചരണത്തിന് തുടക്കം കുറിച്ചെങ്കിലും V Abdurahiman വി അബ്ദുറഹ്മാൻ പ്രചരണത്തിനിറങ്ങിയില്ല. നേതാക്കൾ ബന്ധപ്പെട്ടെങ്കിലും ഇദ്ദേഹം വഴങ്ങിയില്ല. ഇന്ന് മുഖ്യമന്ത്രി യുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് തിരൂരിലേക്ക് മാറാൻ അനുമതി ലഭിച്ചത്.

അബ്ദുറഹിമാൻ. തിരൂർ മണ്ഡലത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കുകയും പ്രദേശത്തിന്റെ സമഗ്ര വികസനവുമാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

ഒരു തിരൂരുകാരൻ എന്ന നിലയില്‍ തന്റെ നാടിനെ പുരോഗതിയിലേക്ക് നയിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വി. അബ്ദുറഹിമാൻ പറഞ്ഞു. തിരൂരിനെ മാറ്റിയെടുക്കണം, അതിനുള്ള ശ്രമങ്ങളാണ് എന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് അദ്ദേഹം കൂട്ടിച്ചേർത്തു. വർഷങ്ങളായി വികസന മുരടിപ്പ് നേരിടുന്ന തിരൂരിനെ കാലത്തിനൊപ്പം എത്തിക്കുക എന്നതാണ് പുതിയ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യം.

കഴിഞ്ഞ കാലയളവില്‍ താനൂരില്‍ വലിയ വികസന വിപ്ലവം കൊണ്ടുവരാൻ സർക്കാരിന് സാധിച്ചിട്ടുണ്ടെന്ന് മന്ത്രി അവകാശപ്പെട്ടു. ഏറ്റവും പിന്നാക്കം നിന്നിരുന്ന താനൂരിനെ ആധുനിക സൗകര്യങ്ങളുള്ള മണ്ഡലമാക്കി മാറ്റി. താനൂർ ഇപ്പോള്‍ ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള മണ്ണാണ്. താനൂരില്‍ എല്‍.ഡി.എഫ് പ്രതിനിധിയായി ആര് മത്സരിച്ചാലും വിജയം സുനിശ്ചിതമാണെന്നും വി. അബ്ദുറഹിമാൻ വ്യക്തമാക്കി. പെരുന്നാളിന് ശേഷം താൻ സജീവമായി പ്രചാരണ രംഗത്തിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

മുസ്ലിം ലീഗിൻ്റെ മണ്ഡലമായിരുന്ന താനൂരിൽ അബ്ദുറഹ്മാൻ രണ്ടത്താണിയെ തോൽപ്പിച്ചാണ് അബ്ദുറഹ്മാൻ ആദ്യം താനൂർ പിടിച്ചെടുക്കുന്നത്. രണ്ടാമത്തെ തിരഞ്ഞെടുപ്പിൽ യൂത്ത് ലീഗ് നേതാവിനെ ആയിരത്തിൽ താഴെ വോട്ടുകൾക്കും തോൽപ്പിച്ചു വിജയിച്ചു. ഇപ്പൊൾ എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസ് ആണ് യുഡിഎഫ് സ്ഥാനാർഥി. തിരൂരിൽ സിറ്റിംഗ് എംഎൽഎ കുറുക്കോളി മൊയ്തീൻ ആണ് യുഡിഎഫ് സ്ഥാനാർഥി.

error: Content is protected !!