എം എസ് സി ജോഗ്രഫി ഒന്നാം റാങ്ക് കരസ്ഥമാക്കിയ അഭീഷാ പട്ടാളത്തിനെ ആദരിച്ചു

തിരൂരങ്ങാടി : മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ നടത്തപ്പെടുന്ന എം എസ് സി ജോഗ്രഫി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി കേരളത്തിനും മലപ്പുറം ജില്ലക്കും അഭിമാനമായി തിരൂരങ്ങാടി വെള്ളിനക്കാട് സ്വദേശി അഭിഷാ പട്ടാളത്തില്‍ ഒന്നാം റാങ്കിന് അര്‍ഹയായി. അഭിഷയെ തിരൂരങ്ങാടി ഹൗസ് പ്രൊജക്റ്റ് ടീം ആദരിച്ചു.

മദ്രാസ് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ വരുന്ന വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളില്‍ നിന്നാണ് എം എസ് സീ 2023 2024 ബാച്ചിലെ വിദ്യാര്‍ത്ഥിനിയായ അഭിഷ പട്ടാളത്തില്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ കോളേജില്‍ പഠിക്കുന്ന അഭിഷ ഈ നേട്ടം കരസ്ഥമാക്കിയത്. രാഷ്ട്രപതിയില്‍ നിന്നും അവാര്‍ഡും ഫലകവും നല്‍കുന്ന പുരസ്‌ക്കാരമാണിത്.

തിരൂരങ്ങാടി ഹൗസ് പ്രൊജക്റ്റ് ടീം ചെയര്‍മാന്‍ കെ ടി മൊയ്തീന്‍കുട്ടി അവാര്‍ഡ് തുകയും മെമെന്റോയും സമ്മാനിച്ചു. വി എം ഹംസക്കോയ, സിറാജുദ്ദീന്‍ പൊറ്റയില്‍, അബ്ദുല്‍ റഹീം പൂക്കത്ത് എന്നിവര്‍ പങ്കെടുത്തു. പട്ടാളത്തില്‍ പുരുഷോത്തമന്റെയും ഷൈനി ആശാവര്‍ക്കര്‍ എന്നിവരുടെയും മകളാണ് അഭിഷാ

error: Content is protected !!