പരിശീലന പരിപാടിക്കു പോകാന്‍ വീട്ടില്‍ നിന്നിറങ്ങവേ അധ്യാപിക കുഴഞ്ഞു വീണ് മരിച്ചു

കോഴിക്കോട് : പരിശീലന പരിപാടിക്കു പോകാന്‍ വീട്ടില്‍ നിന്നിറങ്ങവേ അധ്യാപിക കുഴഞ്ഞു വീണ് മരിച്ചു. കൊടുവള്ളി ബി ആര്‍ സി യിലെ പരിശീലകയും കൊടുവള്ളി ജി എല്‍ പി സ്‌കൂളിലെ അധ്യാപികയുമായഇ.കെ.ഷബീല (33) ആണ് മരിച്ചത്. ഇന്നു രാവിലെ വീട്ടില്‍ വെച്ചാണ് കുഴഞ്ഞ് വീണത്.

അവധിക്കാല അധ്യാപക പരിശീലനത്തില്‍ രണ്ടാം ക്ലാസിലെ റിസോഴ്‌സ് പേഴ്‌സനായിരുന്നു. ഇന്നത്തെ പരിശീലനത്തിന് പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് കുഴഞ്ഞുവീണത്. രാവിലെ വീട്ടില്‍ കുഴഞ്ഞു വീണയുടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞദിവസം താമരശ്ശേരിയില്‍ നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിരുന്നു. പിതാവ്: ഒതയോത്ത് പരേതനായ കുഞ്ഞാലി.

error: Content is protected !!