വളാഞ്ചേരിയില്‍ ചെങ്കല്‍ ക്വാറിയിലെ അപകടം : ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വളാഞ്ചേരി : വട്ടപ്പാറയ്ക്ക് സമീപം ചെങ്കല്‍ ക്വാറിയില്‍ കഴിഞ്ഞ ദിവസം വാഹനം ഓടിക്കുന്നതിന്നിടയില്‍ ഡ്രൈവര്‍ ഹൃദയ സ്തംഭനമുണ്ടായതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുറ്റിപ്പുറം കൊളത്തോള്‍ ഊരോത്ത് പള്ളിയാല്‍ മുണ്ടറം കുന്നത്ത് പരേതനായ പോക്കര്‍ മകന്‍ മൊയ്തീന്‍ കുട്ടി ( 40 )ആണ് മരിച്ചത്. ലോറി പിറകിലേക്ക് ഇറങ്ങിയതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മിംസില്‍ ചികിത്സയിലായിരുന്നു ഇയാള്‍.

കഴിഞ്ഞ ദിവസമാണ് വട്ടപ്പാറക്ക് സമീപം കഴിഞ്ഞ ദിവസം ചെങ്കല്‍ ക്വാറിയില്‍ വാഹനം ഓടിക്കുന്നതിന്നിടയില്‍ ഡ്രൈവര്‍ക്ക് ഹൃദയ സ്തംഭനമുണ്ടാവുകയും ഡ്രൈവര്‍ തവനൂര്‍ അയങ്കലം കല്ലുര്‍ കുഴിക്കണ്ടത്തില്‍ മുജീബ് റഹ്മാന്‍ മരണപ്പെടുകയും ചെയ്തിരുന്നു. അതേ ചെങ്കല്‍ ക്വാറിയില്‍ മറ്റൊരു ലോറിയുമായി പോയി ലോഡ് എടുക്കാന്‍ കാത്ത് റോഡരികില്‍ നില്‍ക്കുകയായിരുന്ന മൊയ്തീന്‍ കുട്ടിയെ നിയന്ത്രണം വിട്ട് പിറകോട്ട് വന്ന ലോറി ഇടിക്കുകയായിരുന്നു

error: Content is protected !!