ഫിസിയോ തെറാപ്പിക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു : പ്രതി പിടിയില്‍

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഫിസിയോ തെറാപ്പിക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഫിസിയോ തെറാപ്പിസ്റ്റ് ബി.മഹേന്ദ്രന്‍ നായരെ (24) ആണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കഴിഞ്ഞ ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ സ്ഥിരമായി ഒരു ആരോഗ്യപ്രവര്‍ത്തകയാണ് ചികിത്സിച്ചിരുന്നത്. ഇവര്‍ തിരക്കിലായതിനാല്‍ ഫിസിയോതെറാപ്പിസ്റ്റായ മഹേന്ദ്രന്‍ ചികിത്സ നല്‍കാനെത്തുകയായിരുന്നു. തെറാപ്പിക്കിടെ ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പീഡനവിവരം സ്ഥിരമായി ചികിത്സിച്ചിരുന്ന ആരോഗ്യപ്രവര്‍ത്തകയോട് പെണ്‍കുട്ടി തുറന്നു പറഞ്ഞതിനെ തുടര്‍ന്നാണ് പ്രതിക്കെതിരെ കേസെടുത്തത്.

error: Content is protected !!