തിരൂരങ്ങാടി : ഇശല്‍ സംഗീത അക്കാദമിയുടെ അഭിമുഖ്യത്തില്‍ വി.എം കുട്ടിമാസ്റ്റര്‍ അനുസ്മരണവും സ്‌നേഹാദരവും ഇശല്‍ നൈറ്റും സംഘടിപ്പിച്ചു. പരിപാടി തിരൂരങ്ങാടി നഗരസഭ ആരോഗ്യ കാര്യ സമിതി ചെയര്‍മാന്‍ സി.പി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. പി.കെ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിദ്ദീഖ് പനക്കല്‍ അനുസ്മരണ പ്രഭാഷണം നടത്തി.
നൗഷാദ് സിറ്റിപാര്‍ക്ക്, പി.പി.കെ ബാവ, റഷീദ് മേലെവീട്ടില്‍, സൈത് മാലിക് മൂന്നിയൂര്‍, കെ. സാജിത ടീച്ചര്‍, കുഞ്ഞി പോക്കര്‍, കെഎംഎസ് ചെട്ട്യാംകിണര്‍, അസ്‌ക്കര്‍ ബാബു പള്ളിക്കല്‍, മുബഷിര്‍ ആലിന്‍ചുവട്, ഇര്‍ഷാദ് പാലക്കല്‍, ഫായിസ് തിരൂരങ്ങാടി, സുബൈര്‍ പരപ്പനങ്ങാടി, ബഷീര്‍ പാറക്കടവ്, കരീം കിസാന്‍കേന്ദ്ര, കബീര്‍ കെ.കെ, അബൂബക്കര്‍ വെന്നിയൂര്‍, നാസര്‍ തെന്നല,അപ്പൂട്ടി മമ്പുറം, ബാലകൃഷ്ണന്‍ വെന്നിയൂര്‍, മുജീബ് ചെമ്മാട്, അഷ്‌റഫ് കൊടിഞ്ഞി, മജീദ് വെന്നിയൂര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് ഇശല്‍ നൈറ്റ് ഗാന വിരുന്നും അരങ്ങേറി.