പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം. ചാവടിമുക്കില്‍ പ്രിന്‍സിയുടെയും അനിലിന്റെയും മകള്‍ അഖിലയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 7 മണിയോടുകൂടിയാണ് കുട്ടിയെ വീട്ടില്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അസ്വഭാവിക മരണത്തിന് അയിരൂര്‍ പൊലീസ് കേസെടുത്തു.

error: Content is protected !!