Friday, August 15

സമൂഹ മാധ്യമം വഴി പരിചയം, പ്രണയത്തില്‍ നിന്ന് പിന്മാറി, വീട്ടില്‍ അതിക്രമിച്ചു കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു ; 22 കാരന്‍ പിടിയില്‍

കുന്നംകുളം : പ്രണയത്തില്‍ നിന്ന് പിന്മാറിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ഇരുപത്തിരണ്ടുകാരനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ കുന്നംകുളം സ്വദേശി അഭിഷേകാണ് പിടിയിലായത്.

സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുമായി പ്രതി പ്രണയത്തിലായിരുന്നു. പിന്നീട് അഭിഷേക് ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ പെണ്‍കുട്ടി പ്രണയത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ വൈരാഗ്യത്തില്‍ യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറിയെന്നും ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പെണ്‍കുട്ടിയുടെ പരാതി. വൈദ്യപരിശോധനയ്ക്കു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

error: Content is protected !!