തിരൂരങ്ങാടി മണ്ഡലത്തില്‍ തദ്ദേശ റോഡ് നവീകരണങ്ങള്‍ക്ക് 405 കോടി രൂപയുടെ ഭരണാനുമതി

തിരൂരങ്ങാടി : തിരൂരങ്ങാടി മണ്ഡലത്തില്‍ തദ്ദേശ റോഡ് നവീകരണങ്ങള്‍ക്ക് 405 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി.എ മജീദ് അറിയിച്ചു. പരപ്പനങ്ങാടി, തിരൂരങ്ങാടി എന്നീ മുനിസിപ്പാലിറ്റികളിലെയും, നന്നമ്പ്ര, തെന്നല. പെരുമണ്ണ ക്ലാരി, എടരിക്കോട് എന്നീ ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റി, പഞ്ചായത്ത് കളിലെ ആസ്തിയില്‍ ഉള്‍പ്പെട്ട പ്രാദേശിക റോഡുകളുടെ നവീകരണങ്ങള്‍ക്കാണ് തുക അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് തദ്ദേശസ്വയംഭരണ വകുപ്പ് ലഭ്യമാക്കിയത്. മണ്ഡലത്തിലെ ജനപ്രതിനിധികളും, പൊതുജനങ്ങളും ആവശ്യപ്പെട്ട പ്രധാനപ്പെട്ട പ്രാദേശിക റോഡുകളുടെ ലിസ്റ്റുകള്‍ തയ്യാറാക്കി, ഇവയുടെ എസ്റ്റിമേറ്റുകള്‍ അടക്കമുള്ള ഡി.പി.ആര്‍ ബന്ധപ്പെട്ട എന്‍ജിനീയറിംഗ് വിഭാഗത്തെ കൊണ്ട് തയ്യാറാക്കിപ്പിച്ച് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച തദ്ദേശ റോഡ് നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് ധനകാര്യ വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് സമര്‍പ്പിച്ചിരിന്നു. ഇത് പ്രകാരമാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ആദ്യ ഇരുപത്തിയൊന്ന് റോഡുകള്‍ക്ക് തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ലഭിച്ചിട്ടുള്ളത്.

അറ്റത്തങ്ങാടി കോക്കനട്ട് നഴ്‌സറി റോഡ് – 45 ലക്ഷം, എ.എം.എല്‍.പി സ്‌കൂള്‍ റോഡ് പന്താരങ്ങാടി – 17 ലക്ഷം, പാലപ്പുറത്താഴം പീലിയും റോഡ് – 20 ലക്ഷം, വെന്നിയൂര്‍ വാളക്കുളം ചിറ റോഡ് – 20 ലക്ഷം, കുറ്റിപ്പാല കുറുക്കോള്‍ റോഡ് – 15 ലക്ഷം, പുഞ്ചപ്പാടം തീരദേശ റോഡ് – 40 ലക്ഷം, നമ്പോളം സൗത്ത് റോഡ് – 15 ലക്ഷം, കൈപ്പുറത്താഴം വെഞ്ചാലി കനാല്‍ റോഡ് – 17 ലക്ഷം, മനക്കുളം പച്ചയിത്താഴം റോഡ് വിത്ത് ഡ്രൈനേജ് – 16 ലക്ഷം, മണ്ണത്താനത്ത് എസ്.സി കോളനി ഉള്‍ക്കാട്ടില്‍ റോഡ് – 15 ലക്ഷം, കോഴിച്ചെന കറുത്താല്‍ റോഡ് – 15 ലക്ഷം, പെരുങ്കല്ലത്തി കടവ് ജലനിധി റോഡ് – 25 ലക്ഷം, തൊട്ടിത്തറ പാലാക്കലാമ്പുറം റോഡ് – 15 ലക്ഷം, കെ.സി റോഡ് – 17 ലക്ഷം, കാവുങ്ങല്‍ മുഹമ്മദ് ഹാജി റോഡ് – 16 ലക്ഷം, ആലുങ്ങല്‍ പടി കാവും കുളം റോഡ് – 15 ലക്ഷം, ചെട്ടിയാം കിണര്‍ മൂച്ചിക്കല്‍ റോഡ് – 20 ലക്ഷം,കരിങ്കല്ലത്താണി പാണ്ടന്‍ ചിറ റോഡ് – 15 ലക്ഷം, തലാഞ്ചേരി റോഡ് – 15 ലക്ഷം, കറുമ്പില്‍ ചുള്ളിപ്പാറ റോഡ് – 17 ലക്ഷം, നന്നമ്പ്ര പഞ്ചായത്ത് സ്റ്റേഡിയം റോഡ് – 15 ലക്ഷം എന്നിങ്ങനെയാണ് റോഡ് നവീകരണങ്ങള്‍ക്ക് തുക അനുവദിക്കിച്ചുകൊണ്ടുള്ള ഉത്തരവ് ലഭിച്ചിട്ടുള്ളത്.

ലിസ്റ്റില്‍ ഉള്‍പ്പെട്ട മറ്റു റോഡുകള്‍ക്ക് കൂടി തുക അനുവദിച്ചുകൊണ്ട് ഉത്തരവ് ലഭിക്കുന്നതിന് ധനകാര്യ വകുപ്പ് മന്ത്രിയെയും, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയെയും നേരില്‍ കണ്ട് കെ.പി.എ മജീദ് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവക്ക് കൂടി തുക അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ എന്ന് കെ.പി.എ മജീദ് പറഞ്ഞു.

error: Content is protected !!