തിരൂരങ്ങാടി മണ്ഡലത്തില്‍ തദ്ദേശ റോഡ് നവീകരണങ്ങള്‍ക്ക് 405 കോടി രൂപയുടെ ഭരണാനുമതി
തിരൂരങ്ങാടി : തിരൂരങ്ങാടി മണ്ഡലത്തില്‍ തദ്ദേശ റോഡ് നവീകരണങ്ങള്‍ക്ക് 405 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി.എ മജീദ് അറിയിച്ചു. പരപ്പനങ്ങാടി, തിരൂരങ്ങാടി എന്നീ മുനിസിപ്പാലിറ്റികളിലെയും, നന്നമ്പ്ര, തെന്നല. പെരുമണ്ണ ക്ലാരി, എടരിക്കോട് എന്നീ ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റി, പഞ്ചായത്ത് കളിലെ ആസ്തിയില്‍ ഉള്‍പ്പെട്ട പ്രാദേശിക റോഡുകളുടെ നവീകരണങ്ങള്‍ക്കാണ് തുക അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് തദ്ദേശസ്വയംഭരണ വകുപ്പ് ലഭ്യമാക്കിയത്. മണ്ഡലത്തിലെ ജനപ്രതിനിധികളും, പൊതുജനങ്ങളും ആവശ്യപ്പെട്ട പ്രധാനപ്പെട്ട പ്രാദേശിക റോഡുകളുടെ ലിസ്റ്റുകള്‍ തയ്യാറാക്കി, ഇവയുടെ എസ്റ്റിമേറ്റുകള്‍ അടക്കമുള്ള ഡി.പി.ആര്‍ ബന്ധപ്പെട്ട എന്‍ജിനീയറിംഗ് വിഭാഗത്തെ കൊണ്ട് തയ്യാറാക്കിപ്പിച്ച് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച തദ്ദേശ റോഡ് നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് ധനകാര്യ വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് സമര്‍പ്പിച്ചിരി...