രോഗിയായ സഹോദരന് വൃക്ക ദാനം ചെയ്തതറിഞ്ഞ് യുവതിയെ ഭര്‍ത്താവ് വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലി. വൃക്ക ദാനം ചെയ്ത വിവരം അറിയിച്ചതിന് പിന്നാലെയാണ് സൗദി അറേബ്യയില്‍ ജോലി ചെയ്യുകയായിരുന്ന ഭര്‍ത്താവ് വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയത്. ഉത്തര്‍പ്രദേശിലെ ബൈരിയാഹിയിലാണ് സംഭവം.
വാട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് വൃക്ക ദാനം ചെയ്തുകൊണ്ട് സ്വന്തം സഹോദരനെ രക്ഷിക്കാനുള്ള തീരുമാനം ഭര്‍ത്താവിനെ അറിയിച്ചത്. മെസേജ് ലഭിച്ച ഉടന്‍ തന്നെ ഭര്‍ത്താവ് ഭാര്യക്ക് മുത്തലാഖ് ചൊല്ലികൊടുക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.