
യുഎഇക്ക് പിന്നാലെ മൂന്ന് ദിവസത്തെ അവധി ദിവസം സൗദി അറേബ്യയും പരിഗണിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. പ്രതിവാര അവധി മൂന്ന് ദിവസത്തേക്ക് നീട്ടാനുള്ള സാധ്യതയെക്കുറിച്ച് നിലവില്‍ തൊഴില്‍ സമ്പ്രദായം പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഒരു ട്വീറ്റിന് മറുപടിയായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പബ്ലിക് കണ്‍സള്‍ട്ടേഷനുകള്‍ക്കായി ഒരു സര്‍വേ പ്ലാറ്റ്ഫോമില്‍ വര്‍ക്ക് സിസ്റ്റത്തിന്റെ കരട് മുന്നോട്ട് വച്ചിട്ടുണ്ടെന്നും ട്വീറ്റില്‍ പറയുന്നു.
പ്രാദേശിക, അന്തര്‍ദേശീയ നിക്ഷേപങ്ങള്‍ക്കുള്ള വിപണിയുടെ ആകര്‍ഷണീയത ഉയര്‍ത്തുന്നതിനും വര്‍ധിച്ച തൊഴിലവസരങ്ങള്‍ കൈവരിക്കുന്നതിനുമായി ആനുകാലിക അവലോകനത്തിലൂടെ മന്ത്രാലയം നിലവിലെ തൊഴില്‍ സമ്പ്രദായം പഠിക്കുകയാണെന്ന് ട്വീറ്റില്‍ പറയുന്നു. 2022 ജനുവരി 1-ന് യുഎഇ ഒരു ചെറിയ വര്‍ക്ക് വീക്ക് അവതരിപ്പിച്ചിരുന്നു.
അതേസമയം വെള്ളി-ശനി ദിവസങ്ങളില്‍ ഉണ്ടായിരുന്ന വാരാന്ത്യത്തെ ശനി-ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റി. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യ മേഖലയിലെ മിക്ക സ്ഥാപനങ്ങളും ഇത് നടപ്പിലാക്കി, വെള്ളിയാഴ്ചകളില്‍ ഉച്ചവരെ മാത്രമാണ് ജോലി സമയം.