അക്ഷയ കേന്ദ്രങ്ങള്‍ അമിത നിരക്ക് ഈടാക്കിയാല്‍ പരാതിപ്പെടാം

സംസ്ഥാനസർക്കാരിന്റെ അംഗീകൃത പൊതു ജനസേവന കേന്ദ്രങ്ങളായ അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങൾക്കു സർക്കാർ നിശ്ചയിച്ചിട്ടുള്ള സേവന നിരക്ക് മാത്രമേ നൽകേണ്ടതുള്ളൂവെന്ന് അക്ഷയ ചീഫ് കോര്‍ഡിനേറ്റര്‍ അറിയിച്ചു.

സർക്കാർ അംഗീകരിച്ചിട്ടുള്ള സേവനനിരക്ക് പൊതു ജനങ്ങൾക്ക് കാണത്തക്ക വിധത്തിൽ എല്ലാ അക്ഷയകേന്ദ്രങ്ങളിലും പ്രദർശിപ്പിക്കുന്നതിനും , നൽകുന്ന സേവനങ്ങളുടെ നിരക്ക് സംബന്ധിച്ച് രസീത് എല്ലാ ഉപയോക്താക്കൾക്കും നിർബന്ധമായും , നൽകുന്നതിനും അക്ഷയ കേന്ദ്രങ്ങൾക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും അക്ഷയ കേന്ദ്രത്തിൽ സേവനനിരക്ക് പ്രദർശിപ്പിച്ചിട്ടില്ലെങ്കിലോ രസീത് ലഭ്യമല്ലെങ്കിലോ പ്രസ്തുത വിവരം പൊതുജനങ്ങൾക്ക് ജില്ലാ ഓഫീസിലോ സംസ്ഥാന സർക്കാരിന്റെ സിറ്റിസൺ കോൾസെന്ററിലോ അറിയിക്കാം.

അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങളെ സംബന്ധിച്ച പരാതികൾ അക്ഷയ ജില്ലാ ഓഫീസിലോ സംസ്ഥാന ഓഫീസിലോ സമർപ്പിക്കാവുന്നതാണ്. സേവനങ്ങൾക്കു അമിത നിരക്കു ഈടാക്കുക, രസീത് നൽകാതിരിക്കുക, മോശം പെരുമാറ്റം ഉണ്ടാവുക എന്നീ സന്ദർഭങ്ങളിൽ പ്രസ്തുതവിവരം സിറ്റിസൺകോൾ സെന്ററിനെയോ(155300), ജില്ലാ ഓഫീസിനെയോ (0483-2739027) വിളിച്ചറിയിക്കാം. ജില്ലാ ഓഫീസിലേക്ക് adpompm.akshaya@kerala.gov.in എന്ന ഇ മെയിൽ വഴിയും പരാതിപ്പെടാം.

അക്ഷയ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സേവനങ്ങൾ , സേവനനിരക്ക് എന്നിവ സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിതെന്ന് അക്ഷയ ചീഫ് കോർഡിനേറ്റർ അറിയിച്ചു..

error: Content is protected !!