തിരൂരങ്ങാടി : ആലുവയില്‍ ക്രൂരമായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് മഹിളാമോര്‍ച്ച തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് രമ്യാ ലാലു അധ്യക്ഷത വഹിച്ചു ജില്ലാ പ്രസിഡണ്ട് ദീപാ പുഴക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിച്ചു,
ചടങ്ങില്‍ ബിജെപി മണ്ഡലം പ്രസിഡണ്ട് ശ്രീരാഗ് മോഹന്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ തുളസീദാസ്, ബേബി സജിത്ത്, വൈസ് പ്രസിഡന്റ് ശ്രീധരന്‍ തറയില്‍, കൗണ്‍സിലര്‍ സുമീറാണി, ജയദേവന്‍, മഹിളാമോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് ശൈലജ, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഷണ്മുഖന്‍, എസ് സി മോര്‍ച്ച മണ്ഡലം ജന. സെക്രട്ടറി ഉണ്ണി കാട്ടില്‍, തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു