
തിരൂരങ്ങാടി : അമൃത് പദ്ധതിയിൽ മാസറ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി തിരൂരങ്ങാടി നഗരസഭ പ്രദേശത്തിന്റെയും ചുറ്റുമുള്ള പഞ്ചായത്ത് പ്രദ്ദേശങ്ങളുടേയും നിലവിലെ ഭൂവിനിയോഗ പഠനത്തിനായി ഡ്രോൺ സർവ്വേ ഏരിയൽ മാപ്പിങ്ങ് തുടങ്ങി, വെന്നിയൂർ ജിഎംയുപി സ്കൂൾ ഗ്രൗണ്ടിൽ നഗരസഭാ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഡ്രോൺ സർവ്വേ ഏരിയൽ മാപ്പിങ്ങ് പൂർത്തിയാക്കുവാൻ എല്ലാവരുടേയും സഹകരണം നഗരസഭ അദ്ധ്യക്ഷൻ അഭ്യർത്ഥിച്ചു.
വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു. ജില്ലാ ടൗൺ പ്ലാനർ ഡോ: ആർ പ്രദീപ് പദ്ധതി വിശദീകരിച്ചു. തോട്, റോഡുകൾ, കെട്ടിടങ്ങൾ തുടങ്ങിയ സർവെയിൽ ഉൾപ്പെടും. എം, പി ഫസീല, സുജിനി മുളമുക്കിൽ, ആരിഫ വലിയാട്ട്, സ്കൂൾ എച്ച് എം അബ്ദുസലാം, കെ കുഞ്ഞൻ ഹാജി, അസീസ് കാരാട്ട്, എം.പി കുഞ്ഞാപ്പു സംസാരിച്ചു.