തിരൂരങ്ങാടി: അമൃത് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെമ്മാട് വെഞ്ചാലി കാപ്പ് നവീകരണം തുടങ്ങി. നവീകരണം ഏറെ കാലത്തെ ആവശ്യമാണ്. നഗരസഭയുടെ ഉടമസ്ഥയിലുള്ളതാണിത്. കർഷകരുടെ പ്രധാന ജല കേന്ദ്രമാണിത്.
നഗരസഭ ജനപ്രതിനിധികള്‍ നടത്തിയ വയല്‍യാത്രയില്‍ കര്‍ഷകരുടെ പ്രധാന ആവശ്യമായിരുന്നു വെഞ്ചാലികാപ്പ് നവീകരണം. ഇതിന്റെ ഭാഗമായി നഗരസഭ വിശദമായ പദ്ധതി തയ്യാറാക്കുകയായിരുന്നു. 72 ലക്ഷം രുപ അമൃത് മിഷൻ അനുവദിക്കുകയായിരുന്നു, കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണിത്. കര്‍ഷകരുടെ പ്രധാന ആവശ്യമാണിത്. വെഞ്ചാലി കാപ്പ് യാഥാർത്ഥ്യമാകുന്ന കാര്‍ഷിക ജലസംരക്ഷണ മേഖലയില്‍ ഏറെ ഗുണം ചെയ്യും,
നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി . വികസനസ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ ഇഖ്ബാല്‍ കല്ലുങ്ങല്‍, കക്കടവത്ത് അഹമ്മദ് കുട്ടി, കെ, പി, സൈതലവി എ, ഇ ശബീർ എന്നിവരുടെ നേതൃത്വത്തില്‍ നിർമാണ ജോലികൾകുളം സന്ദര്‍ശിച്ച് വിലയിരുത്തി, കുളത്തിന്റെ ഡി.പി.ആറിനു നേരത്തെ അമൃത് മിഷന്‍ സംസ്ഥാന സാങ്കേതിക സമിതി യോഗം അംഗീകാരംനല്‍കിയിരുന്നു. തുടര്‍ന്ന് സാങ്കേതികാനുമതി ലഭ്യമാക്കുകയായിരുന്നു.