മുക്കം: മുക്കത്ത് പള്ളിയിലേക്ക് പോകാന്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധിക കാറിടിച്ച് മരിച്ചു. മുക്കം ഗോതമ്പ് റോഡ് സ്വദേശിനി പാറമ്മല്‍ നഫീസയാണ് (71) മരിച്ചത്. എടവണ്ണ- കൊയിലാണ്ടി സംസ്ഥന പാതയില്‍ മുക്കത്തിനടുത്ത് ഗോതമ്പ് റോഡില്‍ ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്.
ജുമാ നിസ്ക്കാരത്തിന് പള്ളിയിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കവെ മുക്കം ഭാഗത്ത് നിന്ന് വന്ന കാറ് വയോധികയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ അതേ കാറില്‍ അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.