Monday, October 13

അങ്ങാടി ക്ലീനിങ് യജ്ഞത്തിന് തുടക്കം കുറിച്ചു

തിരൂരങ്ങാടി : കെ വി വി എസ് കരിമ്പിന്‍ യൂണിറ്റ് സംഘടിപ്പിച്ച അങ്ങാടി ക്ലീനിങ് യജ്ഞത്തിന് തുടക്കം കുറിച്ചു. തിരൂരങ്ങാടി മുന്‍സിപ്പല്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ക്ലീനിങ് യജ്ഞം ഉദ്ഘാടനം ചെയ്തു. മുനിസിപ്പാലിറ്റി നടത്തികൊണ്ടിരിക്കുന്ന ശുചീകരണ യജ്ഞം ആവശ്യകത ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു. എല്ലാ കടയുടമയുടേയും സഹകരണത്തോടെ അങ്ങാടി പരമാവധി വൃത്തിയാക്കും എന്നും യോഗം സൂചിപ്പിച്ചു

പ്രസിഡന്റ് ജാബിര്‍ കെ അധ്യക്ഷത വഹിച്ചു സൈതലവി ടി കെ പ്രസംഗിച്ചു. മെയ്തീന്‍ കെഎം ആശംസ അറിയിച്ചു. എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ജാബിര്‍ കെകെ, ഇജാസ് കെകെ, അന്‍വര്‍ കെ, മഹ്ബൂബ് പികെ, സാബിത്ത് ടികെ എന്നിവര്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി

error: Content is protected !!