സ്ത്രീകള്‍ക്ക് ജോലിയുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ തിരൂരങ്ങാടിയില്‍ അംഗന്‍ വാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : തിരൂരങ്ങാടി ബ്ലോക്ക് ഐ സി ഡി എസിന് കീഴില്‍ തിരുരങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ വാര്‍ഡ് 32ലെ 97 നമ്പര്‍ അംഗന്‍വാടിയില്‍ അംഗന്‍ വാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്ക് ജോലിയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും കൂടുതല്‍ സ്ത്രീകളെ ജോലിക്ക് പോവുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കീഴില്‍ വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ച പുതിയ പദ്ധതി ആണ് അംഗന്‍വാടി കം ക്രഷ്. ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി നിര്‍വഹിച്ചു.

തിരൂരങ്ങാടി നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇക്ബാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി സാജിത മുഖ്യാതിഥി ആയിരുന്നു. തിരൂരങ്ങാടി ബ്ലോക്ക് വൈസ് പ്രസിഡന്റ് ഒടിയില്‍ പീച്ചു, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്റ്റാര്‍ മുഹമ്മദ്, മുനിസിപ്പല്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സോന രതീഷ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി പി ഇസ്മായില്‍, വാര്‍ഡ് കൗണ്‍സിലര്‍ സല്‍മ, മുന്‍ ചെയര്‍മാന്‍ അബ്ദുറഹ്‌മാന്‍ കുട്ടി, എ എല്‍ എം എസ് സി അംഗങ്ങളായ മൊയിതീന്‍കുട്ടി ചെമ്പ, എ വി സൈതലവി, കെപിഎ റസാഖ്, മുസ്തഫ നീലിമാവുങ്ങല്‍, സൂപ്പര്‍വൈസര്‍മാരായ ജലജ, രജിത, വര്‍ക്കര്‍ വിജയകുമാരി, ക്രഷ് വര്‍ക്കര്‍ പ്രീത തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. വാര്‍ഡ് മെമ്പര്‍ കടവത്ത് അഹമ്മദ് കുട്ടി സ്വാഗതവും സിഡിപിഒ എം ജയശ്രീ നന്ദിയും പറഞ്ഞു.

error: Content is protected !!