ഒടുവില്‍ ഒമ്പതാം നാള്‍ അര്‍ജുന്റെ ട്രക്ക് കണ്ടെത്തി, കരയില്‍ നിന്ന് ഏതാണ്ട് 40 മീറ്റര്‍ അകലെ ; സ്ഥിരീകരിച്ച് മന്ത്രി

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറിയെന്ന് കരുതുന്ന ട്രക്ക് കണ്ടെത്തി. കര്‍ണാടക റവന്യുമന്ത്രി കൃഷ്ണബൈരെ ഗൗഡ ഇക്കാര്യം സ്ഥിരീകരിച്ചു. ഗംഗാവലിയില്‍ നദിക്കടിയില്‍ നിന്നാണ് അര്‍ജുന്റെ ട്രക്ക് കണ്ടെത്തിയിരിക്കുന്നത്. ട്രക്ക് നദിയില്‍ നിന്ന് പുറത്തെടുക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്. കരയില്‍ നിന്ന് ഏതാണ്ട് 40 മീറ്റര്‍ അകലെയാണ് ട്രക്ക് ഉള്ളത്.

രക്ഷൗദൗത്യം തുടങ്ങി ഒന്‍പതാം ദിവസമാണ് ലോറിയെ സംബന്ധിച്ച് നിര്‍ണായക വിവരം ലഭിക്കുന്നത്. ബൂം ലെങ്ത് ക്രെയിന്‍ എത്തിച്ചാണ് ഇന്ന് രാവിലെ പരിശോധന പുനരാരംഭിച്ചത്. ഈ യന്ത്രം ഉപയോഗിച്ച് 60 അടിആഴത്തില്‍ വരെ തിരച്ചില്‍ നടത്താനാകും. പൊലീസ് വാഹനത്തിന്റെ അകമ്പടിയോടെയാണ് വാഹനം സ്ഥലത്തെത്തിച്ചത്.

ജൂലൈ 8ന് ആണ് അര്‍ജുന്‍ ലോറിയില്‍ പോയത്. ജൂലായ് 16 ന് രാവിലെ കര്‍ണാടകഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍കന്യാകുമാരി ദേശീയ പാതയിലാണ് അര്‍ജുന്‍ അപകടത്തില്‍പ്പെട്ടത്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പ്രതികൂല കാലാവസ്ഥ അതിജീവിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് ഇപ്പോള്‍ അര്‍ജുന്റെ ലോറി കണ്ടെത്തിയിരിക്കുന്നത്.

error: Content is protected !!