വോള്‍ട്ടേജ് ക്ഷാമം ; കക്കാട് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി തുടങ്ങി

തിരൂരങ്ങാടി : കക്കാട് മേഖലയില്‍ രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ദേശീയപാതയോരത്ത് കക്കാട് ജുമാമസ്ജിദ് പരിസരത്ത് കെ.എസ്.ഇ.ബി 110 KVA ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി തുടങ്ങി. നിലവില്‍ കക്കാട് ജംഗ്ഷന്‍ മേഖലയില്‍ ഒരു ട്രാന്‍സ്‌ഫോര്‍മറാണുള്ളത്. ഒരു ട്രാന്‍സ്‌ഫോര്‍മറിനു താങ്ങാവുന്നതിലപ്പുറമാണ് ഇവിടെ ലോഡ് ഉള്ളത്. ഇത് മൂലം വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായി അനുഭവിച്ച് വരികയാണ്.

മേഖലയിൽ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കണമെന്ന് തിരൂരങ്ങാടി നഗരസഭ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ആവശ്യപ്പെട്ടിരുന്നു. ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതിനു സ്ഥലം കണ്ടെത്താന്‍ മഹല്ല് കമ്മിറ്റി സഹകരിച്ചത് ഏറെ ആശ്വാസമായി, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ,കെഎസ്ഇബി അസി എഞ്ചിനിയര്‍ ബിജു, മഹല്ല് പ്രസിഡൻറ് എട്ടു വീട്ടിൽ മുഹമ്മദ് ഷാഫി, ജനറല്‍ സെക്രട്ടറി കെ മരക്കാരുട്ടി മാസ്റ്റര്‍, നേതൃത്വം നൽകി,
ട്രാൻസ്ഫോർമർ കമീഷൻ ചെയ്യുന്നതോടെ കക്കാട് മേഖലയിലെവോൾട്ടേജ് ക്ഷാമം വലിയ തോതിൽ പരിഹരിക്കപ്പെടും

error: Content is protected !!