അസ്മാഉല്‍ ഹുസ്ന റാതീബ് 21-ാം വാര്‍ഷികത്തിനും പൈതങ്ങള്‍ ജാറം ഉറൂസ് മുബാറക്കിനും നാളെ തുടക്കം

പൊന്മുണ്ടം ചോലപ്പുറം പൈതങ്ങള്‍ ജാറം കേന്ദ്രീകരിച്ച് എല്ലാ മാസവും നടത്തി വരുന്ന അസ്മാഉല്‍ ഹുസ്ന റാതീബ്(ആത്മീയ സംഗമം)ന്റെ ഇരുപത്തിയൊന്നാം വാര്‍ഷികവും ജാറം ഉറൂസ് മുബാറക്കും ജനുവരി 5, 6 ,7 (വെള്ളി ,ശനി,ഞായര്‍) തിയ്യതികളിലായി മഖാം പരിസരത്ത് വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സ്വലാത്ത് റാലി, പതാക ഉയര്‍ത്തല്‍, ഉദ്ഘാടന സമ്മേളനം, രിഫാഈ റാത്തീബ്, മൗലിദ് സദസ്സ് നേത്ര ചികിത്സ ക്യാമ്പ് ,അസ്മാഉല്‍ ഹുസ്ന റാതീബ്, അനുസ്മരണ പ്രഭാഷണം, ശാദുലി റാത്തീബ്, റിലീഫ് വിതരണം, ബുര്‍ദ മജ് ലിസ് , അന്നദാനം,സമാപന സമ്മേളനം എന്നിവ ഇതിന്റെ ഭാഗമായി നടക്കും.

ജനുവരി 05 വെള്ളി വൈകുന്നേരം 04 ന് സിയാറത്തോടെ ആരംഭം കുറിക്കും. തുടര്‍ന്ന് സ്വലാത്ത് റാലി നടക്കും. പതാക ഉയര്‍ത്തലിന് സയ്യിദ് അലി ബാഫഖി തങ്ങള്‍ കൊയിലാണ്ടി നേതൃത്വം നല്‍കും. 5 മണിക്ക് മുഹിയിസ്സുന്ന പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6:30 ന് രിഫാഈ റാത്തീബ് മജ്ലിസ് നടക്കും. ഫോക്ക് ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ ഡോ.കോയ കാപ്പാടും സംഘവും നേതൃത്വം നല്‍കും. ഷറഫുദ്ദീന്‍ സഖാഫി കുറ്റിപ്പുറം ഉല്‍ബോധന പ്രഭാഷണം നടത്തും. സയ്യിദ് ശറഫുദ്ദീന്‍ ബുഖാരി കാവുംപുറം സമാപന ദുആക്ക് നേതൃത്വം നല്‍കും.

ജനുവരി 6 ശനി രാവിലെ 6 മണിക്ക് മൗലിദ് മജിലിസ് നടക്കും. 9:30ന് നടക്കുന്ന സൗജന്യ നേതൃത്വ പരിശോധന ക്യാമ്പിന് ചെമ്മാട് ഇമ്രാന്‍സ് കണ്ണാശുപത്രി നേതൃത്വം നല്‍കും. കല്‍പകഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നൗഫല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് മെമ്പര്‍ ആര്‍. കോമുക്കുട്ടി ആശംസകള്‍ അറിയിക്കും. വൈകീട്ട് 4 ന് അസ്മാഉല്‍ ഹുസ്‌ന റത്തീബിന് സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ അബ്ദു മുസ്ലിയാര്‍ താനാളൂര്‍ നേതൃത്വം നല്‍കും. 6:30ന് ബുര്‍ദ & ഇശല്‍ മജ്‌ലിസ് നടക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബുഖാരി ഇ ട്ടിലാക്കല്‍, കാസിം അല്‍ ഹസനി പാലക്കാട്, മുഹ്സിന്‍ പള്ളിക്കല്‍ നേതൃത്വം നല്‍കും. 8 മണിക്ക് മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി മത പ്രഭാഷണം നടത്തും.

ജനുവരി 7 ഞായര്‍ കാലത്ത് 6:00 മണിക്ക് ശാദുലി റാത്തീബ് നടക്കും. വൈകുന്നേരം 06:30 ന് സമാപന സമ്മേളനം സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി മുച്ചിക്കല്‍ തങ്ങളുടെ അധ്യക്ഷതയില്‍. സയ്യിദ് ജലാലുദ്ദീന്‍ ജീലാനി ഉദ്ഘാടനം ചെയ്യും. സയ്യിദ് പൂക്കോയ തങ്ങള്‍ ജിലാനി പൊന്മുണ്ടം ആമുഖ പ്രഭാഷണം നടത്തും. സയ്യിദ് മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തും. കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തും. കേരള സംസ്ഥാന വഖഫ്, ഹജ്ജ്, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ മുഖ്യ അതിഥി ആയിരിക്കും.

സയ്യിദ് അബ്ദുറഹ്‌മാന്‍ ഇമ്പിച്ചിക്കോയ ബായാര്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. സാദാത്തുക്കള്‍, മത, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍, പൗര പ്രധാനികള്‍ സംബന്ധിക്കും. പരിപാടിയുടെ ഭാഗമായി റിലീഫ് വിതരണം, മുഴുവന്‍ ദിവസവും അന്നദാനവും നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ സയ്യിദ് പൂക്കോയ തങ്ങള്‍, സ്വഗത സംഘം ചെയര്‍മാന്‍ പി.പി കുഞ്ഞാവാ ഹാജി, യൂനുസ് സഖാഫി നന്നമ്പ്ര, സ്വാഗത സംഘം കണ്‍വീനര്‍ ഗഫൂര്‍, സ്വാഗത സംഘം വര്‍ക്കിങ്ങ് കണ്‍വീനര്‍ അസ്‌കര്‍ സഖാഫി , ഇബ്രാഹിംകുട്ടി ഹാജി , ജാബിര്‍ പാലേരി എന്നിവര്‍ സംബന്ധിച്ചും.

error: Content is protected !!