പി.ജി. പ്രവേശന പരീക്ഷ
2022-23 അദ്ധ്യയന വര്‍ഷത്തെ സര്‍വകലാശാലാ പഠന വകുപ്പുകളിലെ പി.ജി., ഇന്റഗ്രേറ്റഡ് പി.ജി. സര്‍വകലാശാലാ സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു., ബി.പി.എഡ്. ഇന്റഗ്രേറ്റഡ് ബി.പി.എഡ്. അഫിലിയേറ്റഡ് കോളേജുകളിലെ എം.പി.എഡ്., ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.എഡ്., എം.എസ്.ഡബ്ല്യു., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി, ഫോറന്‍സിക് സയന്‍സ് എന്നിവയിലേക്കുള്ള പ്രവേശന പരീക്ഷ മെയ് 25, 26 തീയതികളില്‍ നടക്കും. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. പി.ആര്‍. 667/2022
ഗസ്റ്റ് അദ്ധ്യാപക നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ നിയമപഠനവകുപ്പില്‍ അദ്ധ്യാപകരുടെ 3 ഒഴിവുകളിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നിയമത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റ്, പി.എച്ച്.ഡി. യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദമായ ബയോഡാറ്...