Friday, October 23

Author: tirurangaditoday

വിനോദയാത്ര കഴിഞ്ഞെത്തി, ബസില്‍ മറന്ന ചെരിപ്പെടുക്കാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച്‌ ഒമ്പതുകാരന് ദാരുണാന്ത്യം
Other

വിനോദയാത്ര കഴിഞ്ഞെത്തി, ബസില്‍ മറന്ന ചെരിപ്പെടുക്കാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച്‌ ഒമ്പതുകാരന് ദാരുണാന്ത്യം

വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാർഥി കാറിടിച്ച്‌ മരിച്ചു. ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് ആഹില്‍ ഭവനില്‍ നവാസ്-അനീഷ ദമ്പതികളുടെ മകൻ ആഹില്‍ മുഹമ്മദ് (9) ആണ് മരിച്ചത്.ശൂരനാട് തെക്ക് തെങ്ങുംവിള ജുമാ മസ്ജിദിന് സമീപം ബുധനാഴ്ച രാത്രി 11.30നായിരുന്നു അപകടം. മദ്രസ വിദ്യാർഥികളുടെ വിനോദയാത്ര കഴിഞ്ഞെത്തിയ കുട്ടികള്‍ ബസില്‍നിന്നിറങ്ങി റോഡിന്റെ മറുവശത്തേക്ക് പോയിരുന്നു. ഇതിനിടെ ബസില്‍ ചെരിപ്പ് മറന്നുവെച്ച ആഹില്‍ അതെടുക്കാൻ തിരികെ വന്നു. ചെരിപ്പെടുത്തശേഷം റോഡ് മുറിച്ചുകടക്കുന്നതിനിടെ അതിവേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ആഹിലിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ട് നാലോടെ മരിച്ചു. സംസ്കാരം വെള്ളിയാഴ്ച തെങ്ങുംവിള ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ നടക്കും. അസ്ന, അമല്‍ എന്നിവർ സഹോദരങ്ങളാണ്. ശൂരനാട് വടക്ക് ...
വനിതാ ഡോക്ടർ ഉൾപ്പെടെ 2 യുവ ഡോക്ടർമാർ കഞ്ചാവുമായി പിടിയിൽ
Crime

വനിതാ ഡോക്ടർ ഉൾപ്പെടെ 2 യുവ ഡോക്ടർമാർ കഞ്ചാവുമായി പിടിയിൽ

കൊല്ലം: കോട്ടമുക്കിലെ ഹോട്ടല്‍ മുറിയില്‍നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ യുവ ഡോക്ടർമാർ പിടിയില്‍.തിരുവനന്തപുരം പട്ടം സ്വദേശി അജാസ് ഖാൻ (29), എറണാകുളം വെണ്ണല സ്വദേശിനി അലീന മാർഗ്രറ്റ് സഖറിയ (28) എന്നിവരാണ് പിടിയിലായത്. പൊലീസിനെ ആക്രമിച്ച കേസില്‍ അജാസ് ഖാനെ റിമാൻഡ് ചെയ്തു. ഇരുവരും കോട്ടമുക്കിലെ ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ തർക്കമുണ്ടായി. അജാസ് ഖാൻ അലീനയെ ഉപദ്രവിക്കുന്നതായി ഹോട്ടല്‍ ജീവനക്കാർ പൊലീസിനെ അറിയിച്ചു. വിവരമന്വേഷിക്കാനെത്തിയ പൊലീസിനോട് അജാസ് ഖാൻ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തെന്നാണ് വിവരം.തുടർന്ന് ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയില്‍ ഉപയോഗിക്കാനായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തി. കഞ്ചാവ് കൈവശംവച്ച കേസില്‍ ഇരുവർക്കും സ്റ്റേഷൻ ജാമ്യം ലഭിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത് അജാസ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്നത് ...
സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ജോലി അവസരം
Job

സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ജോലി അവസരം

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കരിപ്പൂര്‍ ഓഫീസിലേക്ക് വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്, ഡ്രൈവര്‍, ടെലിഫോണ്‍ അറ്റന്‍ഡര്‍, ഫുള്‍ ടൈം സ്വീപ്പര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡ്രൈവര്‍ തസ്തികകളിലേക്ക് ഏഴാം ക്ലാസ് ജയവും എല്‍.എം.വി. ഡ്രൈവിംഗ് ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം. ടെലിഫോണ്‍ അറ്റന്‍ഡര്‍ തസ്തികയിലേക്ക് ഏഴാം ക്ലാസ് പാസായിരിക്കണം. ഫുള്‍ ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് എഴുത്തും വായനയും അറിഞ്ഞിരിക്കണം. അപേക്ഷിക്കുന്നവരുടെ പ്രായം 2026 ജനുവരി ഒന്നിന്റെ അടിസ്ഥാനത്തില്‍ 18 നും 50 നുമിടയില്‍ ആയിരിക്കണം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ലൈസന്‍സ് എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം. അപേക്ഷകളില്‍ മൊബൈല്‍ നമ്പറും വിലാസവും വ്യക്തമായി രേഖപ്പ...
സമസ്ത തിരൂരങ്ങാടി മേഖല ഹഫ് ലത്തുൽ ഉലമ സമാപിച്ചു, വേങ്ങര മേഖല കമ്മിറ്റിയും രൂപീകരിച്ചു
Other

സമസ്ത തിരൂരങ്ങാടി മേഖല ഹഫ് ലത്തുൽ ഉലമ സമാപിച്ചു, വേങ്ങര മേഖല കമ്മിറ്റിയും രൂപീകരിച്ചു

തിരൂരങ്ങാടി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തിരൂരങ്ങാടി മേഖല ഹഫ്‌ലത്തുൽ ഉലമ കൂരിയാട്ഓഡിറ്റോറിയത്തിൽ നടന്നു സമസ്തകേന്ദ്ര മുശാവറ അംഗം പൊന്മള മുഹയിദ്ദീൻകുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഇബ്രാഹിം ബാഖവി മേൽമുറി ആമുഖ പ്രഭാഷണം നടത്തി സമസ്ത സെറ്റിനറി കോൺഫറൻസിന്റെപണ്ഡിത പ്രതിനിധികൾക്കുള്ള ഫ്രീ സിറ്റിംഗ് സമസ്ത ജില്ലാ സെക്രട്ടറി ടിടി മഹ് മൂദ് ഫൈസിവിഷയം അവതരിപ്പിച്ചു.തിരൂരങ്ങാടി മേഖലക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും പുതുതായി വേങ്ങര മേഖല നിലവിൽ വരികയും ചെയ്തുഎൻ എം ബാപ്പു മുസ്ലിയാർ.അബ്ദു ലത്തീഫ് സഖാഫി മമ്പുറംഇബ്രാഹിം ബാഖവി ഊരകംസംസാരിച്ചു.അബ്ദു ലത്തീഫ്സഖാഫിസ്വാഗതവും അബ്ദുറഹ്മാൻ സഖാഫി ഊരകം നന്ദിയും പറഞ്ഞുസമസ്ത കേരള ജംഇയ്യത്തുൽ ഉലമ വേങ്ങര മേഖലഭാരവാഹികൾ :പ്രസി : TTഅഹ്മദ് കുട്ടി സഖാഫി ചേറൂർജനറൽ സിക്രട്ടറി:ഊരകം അബ്ദുറഹ്മാൻ സഖാഫിഫി :സെക്ര.അബ്ദുൽ ഖാദിർ അഹ്സനി മമ്പീതിവൈ : പ്രസി ണ്ടുമാർ :പി കെ എം ...
കുറ്റിപ്പുറം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി
Other

കുറ്റിപ്പുറം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി

കുറ്റിപ്പുറം : കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെട്ടു. ബുധനാഴ്ച രാത്രി 9:30 ഓടെ ചെമ്പിക്കലിലെ വീടിന് സമീപമുള്ള റെയിൽവേ ട്രാക്കിലാണ് അപകടം നടന്നത്.രാത്രി അത് വഴി കടന്നുപോയ‌ തീവണ്ടിയിലെ ലോക്കോ പൈലറ്റ് നൽകിയ അറിയിപ്പിനെ‌ തുടർന്ന് കുറ്റിപ്പുറം പോലീസിന്റെ നേതൃത്വത്തിൽ റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് ട്രാക്കിനരികിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.നിലവിൽ കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു. കൂടാതെ കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി, INTUC കുറ്റിപ്പുറം സെക്രട്ടറി, പാഴൂർ ജുമാമസ്ജിദ് സെക്രട്ടറി എന്നീ നിലകളിലും സജീവ സാന്നിധ്യമായിരുന്നു.മൃതദേഹം ഇപ്പോൾ കുറ്റിപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിൽ...
വിവരാവകാശ പ്രവർത്തകൻ മജീദ് മൊല്ലഞ്ചേരിക്ക് നേരെ ആക്രമണം; അനധികൃത ക്വാറി മാഫിയക്കെതിരെ പ്രതിഷേധം ശക്തം
Crime

വിവരാവകാശ പ്രവർത്തകൻ മജീദ് മൊല്ലഞ്ചേരിക്ക് നേരെ ആക്രമണം; അനധികൃത ക്വാറി മാഫിയക്കെതിരെ പ്രതിഷേധം ശക്തം

ആക്രമണത്തിന് പിന്നിലുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യണം; പ്രവർത്തകന് പൊലീസ് സംരക്ഷണം നൽകണം — വിവരാവകാശ കൂട്ടായ്മ മലപ്പുറം: അനധികൃത ക്വാറി പ്രവർത്തനങ്ങൾക്കും പുഴയോരങ്ങളിലെ മണ്ണ് കൊള്ളയ്ക്കുമെതിരെ നിരന്തരം ശബ്ദമുയർത്തിവരുന്ന വിവരാവകാശ പ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമായ തുവക്കാട് സ്വദേശി മജീദ് മൊല്ലഞ്ചേരിക്ക് നേരെ ആക്രമണം. ആക്രമണത്തെ വിവരാവകാശ പ്രവർത്തകർ അപലപിച്ചു കൈയ്ക്കും കാലിനും സാരമായി പരിക്കേറ്റ ഇദ്ദേഹം ചികിത്സയിൽ കഴിയുകയാണ്.അനധികൃത ക്വാറി പ്രവർത്തനങ്ങൾക്കെതിരായ നിയമപോരാട്ടം തുടരുന്നതിനിടെയാണ് ഒരു സംഘം ആളുകൾ മജീദിനെ ആക്രമിച്ചതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ആക്രമണത്തിൽ പരിക്കേറ്റ് ഗുരുതരമായ പരിക്കുകൾ ഏറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.മലപ്പുറം ജില്ലയിലെ അനധികൃത പാറമട പ്രവർത്തനങ്ങൾക്കും പുഴയോരങ്ങളിലെ മണ്ണ് കൊള്...
ഡയാലിസിസ് സെൻ്ററിൽ പോയ സമയത്ത് വീട് കുത്തിത്തുറന്ന് മോഷണം; നാലര പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും കവർന്നു
Crime

ഡയാലിസിസ് സെൻ്ററിൽ പോയ സമയത്ത് വീട് കുത്തിത്തുറന്ന് മോഷണം; നാലര പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും കവർന്നു

കൊണ്ടോട്ടി: വീട്ടുകാർ ഡയാലിസിസ് സെൻ്ററിൽ പോയ സമയത്ത് വീട് കുത്തിത്തുറന്ന് മോഷണം. നാലര പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും നഷ്ടപ്പെട്ടു. കൊണ്ടോട്ടി തൈത്തോട്ടത്തിൽ കോഴിക്കോടൻ മൊയ്തീൻകുട്ടിയുടെ വീട്ടിൽചൊവ്വാഴ്ച രാത്രിയാണ് സംഭവം. മുൻവശത്തെ വാതിലിൻ്റെ പൂട്ട് തകർത്തിട്ടുണ്ട്. വൈകിട്ട് വീട്ടുകാർ ഡയാലിസിസ് സെൻ്ററിലേക്ക് പോയതായിരുന്നു. വീട്ടുകാർ തിരിച്ചെത്തിയപ്പോൾ ആണ് മോഷണം ശ്രദ്ധയിൽപ്പെടുന്നത്.സമീപ പ്രദേശമായ മാതംകുത്ത് ഭാഗത്ത് മറ്റൊരുവീട്ടിലും മോഷണശ്രമം നടന്നിട്ടുണ്ട്. ഇവിടെനിന്ന് ഒന്നും നഷ്ടപ്പെട്ടതായി അറിവായിട്ടില്ല. പോലീസ് സ്ഥലത്തെത്തി....
ടർഫിൽ കളിക്കുന്നതിനിടെ പ്ലസ്ടു വിദ്യാർത്ഥി കുഴഞ്ഞ് വീണു മരിച്ചു
Obituary

ടർഫിൽ കളിക്കുന്നതിനിടെ പ്ലസ്ടു വിദ്യാർത്ഥി കുഴഞ്ഞ് വീണു മരിച്ചു

കോഴിക്കോട് : ടർഫിൾ ഫുട്ബോൾ കളിക്കുന്നതിനിടെ പ്ലസ്ടു വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു. പയ്യാനക്കൽ ആർട്സ് കോളേജിന് സമീപം വലിയതോടി പറമ്പിൽ അഹമ്മദ്‌ കോയ (ബഷീർ) യുടെ മകൻ കെ പി. മുആദ്( 18) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകീട്ട് വെസ്റ്റ്മാങ്കാവ്മാനാരിയിലുള്ള സെറ്റ ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും തുടർന്ന്കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ഇഖ്‌റാ ആശുപത്രിയിലും തുടർന്ന് സൺറൈസ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെട്ടു. കോഴിക്കോട്മലബാർ ക്രിസ്ത്യൻ കോളേജിലെ +2 വിദ്യാർത്ഥിയാണ്. ഇൻക്വസ്റ്റ് പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും...
അപകടത്തിൽ മരിച്ച നവദമ്പതികളുടെ കുടുംബത്തിന് 1.76 കോടി രൂപ നഷ്ടപരിഹാരം; ഏഴ് ശതമാനം പലിശയും
Local news

അപകടത്തിൽ മരിച്ച നവദമ്പതികളുടെ കുടുംബത്തിന് 1.76 കോടി രൂപ നഷ്ടപരിഹാരം; ഏഴ് ശതമാനം പലിശയും

തേഞ്ഞിപ്പലം: ചേലേമ്പ്ര പഴയ സ്പിന്നിങ് മിൽ വളവിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച നവദമ്പതികളുടെ കുടുംബത്തിന് 1.76 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി. തിരൂർ അഡീഷണൽ ജില്ലാ കോടതി ജഡ്ജിയും മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജിയുമായ എസ്. ശ്രീജിത്താണ് ഉത്തരവിട്ടത്. ഏഴ് ശതമാനം പലിശയും ചേർത്ത് ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. 2020 നവംബറിൽ നടന്ന അപകടത്തിൽ പെരുവള്ളൂർ കണ്ണമംഗലം വെസ്റ്റ് കണിത്തോടിക വീട്ടിൽ സലാഹുദ്ദീനും ഭാര്യ ചേലേമ്പ്ര പുല്ലിപ്പറമ്പ് സ്വദേശിനി ഫാത്തിമ ജുമാനയുമാണ് മരിച്ചത്. വിവാഹം കഴിഞ്ഞ് ഒരാഴ്ച മാത്രമായിരിക്കെയാണ് ദുരന്തം സംഭവിച്ചത്. വിവാഹസൽക്കാരത്തിനായി വധുവിന്റെ വീട്ടിലേക്ക് ബുള്ളറ്റിൽ പോകുന്നതിനിടെ താനൂരിലേക്ക് പോവുകയായിരുന്ന പെട്രോൾ ടാങ്കർ ലോറി ബൈക്കിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. സലാഹുദ്ദീൻ സംഭവസ്ഥലത്തും ഫാത്തിമ ജുമാന കോഴിക്ക...
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പുതിയ സൂപ്രണ്ട് ചുമതലയേറ്റു
Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പുതിയ സൂപ്രണ്ട് ചുമതലയേറ്റു

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിൽ പുതിയ സൂപ്രണ്ട് ചുമതലയേറ്റു. കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ആയിരുന്ന ഡോ. അനുരാഗി ആണ് പുതിയ സൂപ്രണ്ട്. ഇവർ സ്ഥാനക്കയറ്റം ലഭിച്ചാണ് തിരൂരങ്ങാടി യിൽ സൂപ്രണ്ടേ ആയി എത്തിയത്. മാസങ്ങളായി തിരൂരങ്ങാടിയിൽ സൂപ്രണ്ട് ഇല്ലായിരുന്നു. ഇവിടത്തെ സൂപ്രണ്ട് ആയിരുന്ന ഡോ.വി.വിനോദ് മലപ്പുറം ജില്ലാ ഡിഎംഒ ആയി പോയതോടെ സൂപ്രണ്ട് പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. സീനിയർ ഡോക്ടർ ആയ ഡോ. അജിത് ഖാൻ ആണ് സൂപ്രണ്ടിൻ്റെ ചുമതല വഹിച്ചിരുന്നത്. നിരവധി വികസന പ്രവർത്തനങ്ങൾ ആവശ്യമായ ആശുപത്രിയിൽ പുതിയ സൂപ്രണ്ട് എത്തിയത് ആശ്വാസമായിരിക്കുകയാണ്. സൂപ്രണ്ട് ഇല്ലാത്തതിനാൽ ചുമതല ഒരു ഡോക്ടർക്ക് കൊടുക്കുന്നതിനാൽ ഒരു ഡോക്ടറുടെ സേവനം ഉള്ളതായിരുന്നു. ഇപ്പൊൾ അതിന് പരിഹാരം ആയി. പുതിയ സൂപ്രണ്ടിനെ ജീവനക്കാർ സ്വീകരിച്ചു....
കൊടിഞ്ഞി പള്ളിക്കത്താഴം റോഡിലെ മിനി മാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
Other

കൊടിഞ്ഞി പള്ളിക്കത്താഴം റോഡിലെ മിനി മാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

കൊടിഞ്ഞി നന്നമ്പ്ര പഞ്ചായത്ത് ഇരുപത്തി രണ്ടാം വാർഡ്‌ കൊടിഞ്ഞി ടൗൺ അണ്ടിയൻ ഇടവഴി പള്ളികത്തായം റോഡിലെ പുതിയ മിനി മാസ് ലൈറ്റ്ന്റെ ഉത്ഘാടനം നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പച്ചായി മൊയ്ദീൻ കുട്ടി മാസ്റ്റർ നിർവഹിച്ചു, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്റിങ് ചെയർമാൻ ഇ പി ഷൌക്കത്ത് ഹാജി മുഖ്യഥിതി ആയിരുന്നു വാർഡ് മെമ്പർ മുനീർ പി പി ,പഞ്ചായത്ത് സെക്രട്ടറി ഒ കെ പ്രേമരാജൻ,, യൂ വി അബ്ദുൽ കരീം,, ഫാറൂഖ് മാസ്റ്റർ പത്തൂർ, ജലീൽ മാസ്റ്റർ പി, ഫിറോസ് മെഹബൂബ് പത്തൂർ, കുഞ്ഞു മുഹമ്മദ്‌ ഇ ടി, കോയ തയ്യിൽ, മുസ്തഫ പള്ളിക്കൽ, ഇപ്പുനാഹ പാലക്കാട്ട്,സറഫുദീൻ ഇഴവൻ തൊടി , മജീദ് പള്ളിക്കൽ ജുബൈർ തേറാമ്പിൽ, ഹുസൈൻ,നൗഷാദ് കൊന്നക്കൽ തുടങ്ങിയവർ സംബന്ധിച്ചു...
യുവ കായികപ്രതിഭകളെ വാർത്തെടുക്കാൻ കണ്ണമംഗലം ചാമ്പ്യൻസ് ലീഗ് പദ്ധതിയുമായി ഗ്രാമപഞ്ചായത്ത്
Sports

യുവ കായികപ്രതിഭകളെ വാർത്തെടുക്കാൻ കണ്ണമംഗലം ചാമ്പ്യൻസ് ലീഗ് പദ്ധതിയുമായി ഗ്രാമപഞ്ചായത്ത്

കണ്ണമംഗലം: യുവ കായികപ്രതിഭകളെ കണ്ടെത്തി മികച്ച താരങ്ങളായി വളർത്തുന്നതിനും ലഹരിക്കെതിരെ ബോധവൽക്കരണം നടത്തുന്നതിനുമായി കണ്ണമംഗലം ഗ്രാമപഞ്ചായത്ത് നോ ഡ്രഗ്സ് സന്ദേശമുയർത്തി കണ്ണമംഗലം ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ (KCL) സംഘടിപ്പിക്കുന്നുലോഗോ പ്രകാശനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി നിർവഹിച്ചു.പഞ്ചായത്തിലെ 24 വാർഡുകളിലെയും ക്ലബ്ബുകളെ പരിഗണിച്ച് നറുക്കെടുപ്പിലൂടെ എട്ട് ടീമുകളെ ഇതിനകം തിരഞ്ഞെടുത്തിട്ടുണ്ട്. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള കുട്ടികളിൽനിന്ന് ഓൺലൈനായി അപേക്ഷ ക്ഷണിച്ച് താരലേലത്തിലൂടെയായിരിക്കും ടീമുകളിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുക ഫുട്ബോൾ മത്സരങ്ങൾ വട്ടപ്പൊന്തയിലെ ഇ. അഹമ്മദ് സാഹിബ് സ്റ്റേഡിയത്തിൽ നടക്കും. മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങൾക്ക് തുടർപരിശീലനവും ആവശ്യമായ പിന്തുണയും നൽകി ഫുട്ബോൾ, ക്രിക്കറ്റ്, ഷട്ടിൽ തുടങ്ങിയ കായിക മേഖലകളിൽ മികവുറ്റ താരങ്ങളായി വളർത്തിയെടുക്...
കക്കാടംപുറം ജി.യു.പി സ്കൂളിൽ വിവിധ ക്ലബ്ബുകൾക്കുള്ള ജഴ്സി പ്രകാശനം ചെയ്തു
Other

കക്കാടംപുറം ജി.യു.പി സ്കൂളിൽ വിവിധ ക്ലബ്ബുകൾക്കുള്ള ജഴ്സി പ്രകാശനം ചെയ്തു

കക്കാടംപുറം എ.ആർ നഗർ ജി.യു.പി സ്കൂളിൽ വിവിധ ക്ലബ്ബുകൾക്കുള്ള ജഴ്സി പ്രകാശനം ചെയ്തു. സംസ്ഥാന തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.എം ഷാജിയാണ് പ്രകാശന കർമം നിർവഹിച്ചത്. ചടങ്ങിൽ വാർഡ് മെംബർ പി.കെ ഉസ്മാൻ ,പി.ടി.എ പ്രസിഡണ്ട് ഷക്കീറലി അരീക്കൻ, എസ്.എം.സി ചെയർമാൻ കെ.കെ ബഷീർ,പി.ടി എ പ്രതിനിധികളായ വി.എൻ ഫൈസൽ മാലിക്, പി.കെ അബ്ദുൽ റഷീദ്, ഷംസുദ്ദീൻ പാലത്തിങ്ങൽ , കെ.മുഹമ്മദ് സഈദ് , സ്കൂൾ ലീഡർ അജ്നാസ് മറ്റു വിദ്യാർഥി പ്രതിനിധികൾ പങ്കെടുത്തു....
സൗഹൃദവേദി തിരൂർ നോവൽ പുരസ്കാരം അമ്മാർ കിഴുപറമ്പിന് സമർപ്പിച്ചു
Other

സൗഹൃദവേദി തിരൂർ നോവൽ പുരസ്കാരം അമ്മാർ കിഴുപറമ്പിന് സമർപ്പിച്ചു

തിരൂർ : പ്രവാസികളടെ വിജയിച്ച കഥകൾ ധാരാളം കൊണ്ടാടപ്പെട്ടിട്ടുണ്ടെങ്കിലും പരാജയപ്പെട്ടവരുടെ കഥകൾക്ക് മലയാള സാഹിത്യത്തിൽ വലുതായൊന്നും ഇടം ലഭിച്ചിട്ടില്ല. നോവലുകളും സിനിമകളുമായി ‘പത്തേമാരി’യും ‘ആടുജീവിത’വും ‘ഗദ്ദാമ’യുമൊക്കെ പുറത്തു വന്നിട്ടുണ്ടെങ്കിലും ആ നിരയിലേക്കോ അതിനൽപം മുകളിലേക്കോ എടുത്തുയർത്താവുന്ന കൃതിയാണ് അമ്മാർ കി ഴുപറമ്പിന്റെ ‘ഇഖാമ’ നോവലെന്ന് പ്രശസ്ത കവിയും പ്രഭാഷകനുമായ ആല​ങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. . അമ്മാറിന്റെ ഭാഷ വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയോളം ലളിതമാണെന്നും അദ്ദേഹം പറഞ്ഞു. സൗഹൃദവേദി തിരൂരിന്റെ നോവൽ പുരസ്കാരം അമ്മാർ കിഴുപറമ്പിന്റെ ഇഖാമ എന്ന നോവലിന് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ ജീവിതം അടിസ്ഥാനമാക്കി യാഥാർത്ഥ്യബോധത്തോടെ നോവൽ ഇഖാമ രചിച്ച അമ്മാറിനെ മലയാള സാഹിത്യലോകം ഇനിയും തിരിച്ചറിയേണ്ടതുണ്ട് ഈ നോവൽ നെടുവീർപ്പുകളോടെ അല്ലാതെ എനിക്ക് വായി...
പെരുവള്ളൂരിലെ വീട്ടിൽ പട്ടാപ്പകൽ മോഷണം; വയോധികയെ ആക്രമിച്ച് ആറര പവൻ കവർന്നു
Crime

പെരുവള്ളൂരിലെ വീട്ടിൽ പട്ടാപ്പകൽ മോഷണം; വയോധികയെ ആക്രമിച്ച് ആറര പവൻ കവർന്നു

*പെരുവള്ളൂരിലെ വീട്ടിൽ പട്ടാപ്പകൽ മോഷണം.വയോധികയെ ബോധം കെടുത്തി ആറര പവൻ കവർന്നു പെരുവള്ളൂരിൽ വീട്ടിൽ തനിച്ചായിരുന്ന വയോധികയെ ബോധം കെടുത്തി സ്വർണാഭരണങ്ങൾ കവർന്നു. പാത്തിക്കുഴി പാലത്തിന് സമീപം വട്ടപറമ്പ് കോഴിത്തൊടി കോതേരി വീട്ടിൽ ഫാത്തിമ (79)യുടെ ആറര പവനോളം വരുന്ന സ്വർണാഭരണങ്ങളാണ് കവർന്നത്. ഞായറാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. മകൻ മുഹമ്മദ് ഇക്ബാലിന്റെ വീട്ടിൽ താമസിക്കുന്ന ഫാത്തിമ വീട്ടിൽ തനിച്ചായിരുന്ന സമയത്ത് പിൻവാതിലിലൂടെ അകത്തുകയറിയ മോഷ്ടാക്കൾ അടുക്കളയിൽ ഇരിക്കുകയായിരുന്ന ഇവരുടെ കഴുത്തിൽ കയറിപ്പിടിച്ച് കണ്ണും വായും പൊത്തി ബോധരഹിതയാക്കിയാണ് മോഷണം. തുടർന്ന് കഴുത്തിലുണ്ടായിരുന്ന രണ്ടര പവൻ്റെ സ്വർണമാലയും കയ്യിലുണ്ടായിരുന്ന മൂന്നര പവൻ്റെ നാല് വളകളും കവർന്നു. വളകൾ ആയുധം ഉപയോഗിച്ച് മുറിച്ചെടുത്തതായാണ് അറിയുന്നത്. അരമണിക്കൂറിനുശേഷം ബോധം വീണ്ടെടുത്ത ഫാത്തിമ സമീപത്ത് താമസിക്കുന്ന മറ്റ് മക...
രായിനല്ലൂർ മലകയറ്റത്തിന് എത്തിയ തിരൂരങ്ങാടി സ്വദേശിയായ യുവാവ് കുഴഞ്ഞു വീണു മരിച്ചു
Obituary

രായിനല്ലൂർ മലകയറ്റത്തിന് എത്തിയ തിരൂരങ്ങാടി സ്വദേശിയായ യുവാവ് കുഴഞ്ഞു വീണു മരിച്ചു

തിരൂരങ്ങാടി : പന്താരങ്ങാടി നാലുകണ്ടം പാറപ്പുറം സ്വദേശി കൊളത്തായി സനേഷ് (45) ആണ് മരിച്ചത്. കൃഷ്ണൻ കുട്ടിയുടെയും തങ്കമണിയുടെയും മകനാണ്. പെയ്‌ന്റിങ്‌ തൊഴിലാളിയായ സനീഷ് പന്താരങ്ങാടിയിലെ സുഹൃത്തുക്കൾക്കൊപ്പം രായിനല്ലൂർ മല കയറാൻ ഞായറാഴ്ച രാവിലെ പോയതായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മല കയറീ ക്ഷേത്ര ദർശനം കഴിഞ്ഞ് നാറാണത്ത് ഭ്രാന്തൻ്റെ പ്രതിമ വലം ചുറ്റുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആരോഗ്യവകുപ്പിൻ്റെ ആംബുലൻസിൽ ഉടൻ പൊലീസും സന്നദ്ധപ്രവർത്തകരും കൊപ്പത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. തിങ്കളാഴ്ച പട്ടാമ്പിയിൽനിന്ന് പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം പന്താരങ്ങാടിയിലെത്തിച്ച് സംസ്‌ക്കാരം നടത്തും. സഹോദരങ്ങൾ: സതീഷ്, സുധീഷ്, സരിത, സുബിത....
മലപ്പുറത്തിനോടുള്ള അവഗണനയ്ക്ക് അവസാനം കുറിക്കുന്ന വികസനം നടപ്പാക്കും: മന്ത്രി പി.കെ. ബഷീർ
Malappuram

മലപ്പുറത്തിനോടുള്ള അവഗണനയ്ക്ക് അവസാനം കുറിക്കുന്ന വികസനം നടപ്പാക്കും: മന്ത്രി പി.കെ. ബഷീർ

മലപ്പുറത്തിനോടുള്ള അവഗണനയ്ക്ക് അവസാനം കുറിക്കുന്ന വികസനം നടപ്പാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ. കഴിഞ്ഞ 10 വർഷം ഇടത് സർക്കാർ മലപ്പുറത്തെ എല്ലാ മേഖലയിലും അവഗണിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2019-ലെ പ്രളയത്തിൽ തകർന്ന പാലത്തിന് പകരം പോത്തുകൽ പഞ്ചായത്തിലെ മുണ്ടേരി ഉൾവനത്തിലെ ആദിവാസി ഉന്നതികളെ പുറംലോകവുമായി ബന്ധിപ്പിക്കാൻ ചാലിയാർ പുഴയ്ക്ക് കുറുകെ ഇരുട്ടുകുത്തിക്കടവിൽ നിർമ്മിച്ച പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ 10 വർഷം കണ്ണൂർ ജില്ലയിൽ 4,800 കോടി രൂപയുടെ വികസനമാണ് കിഫ്ബി വഴി നടപ്പാക്കിയത്. എന്നാൽ, 16 എം.എൽ.എമാരുള്ള മലപ്പുറത്ത് 1,089 കോടി മാത്രമാണ് ചെലവഴിച്ചത്. ഈ അവഗണനയെ മറികടക്കുന്ന വികസനം മലപ്പുറത്ത് യു.ഡി.എഫ്. സർക്കാർ കൊണ്ടുവരുമെന്ന് മന്ത്രി വ്യക്തമാക്കി. പ്രളയത്തിൽ തകർന്ന വഴിക്കടവ് പഞ്ചായത്തിലെ പുന്നപ്പുഴയ്ക്ക് കുറുകെയുള്ള പുഞ്ചകൊല്ല...
മദ്യമാഫിയകൾക്കൊപ്പവും മനുഷ്യക്കടത്തുക്കാർക്കൊപ്പവും നാടുചുറ്റുന്ന മന്ത്രി കെ എം ഷാജി വേങ്ങരക്ക് അപമാനം: ഡിവൈഎഫ്ഐ മാർച്ച് നടത്തി
Politics

മദ്യമാഫിയകൾക്കൊപ്പവും മനുഷ്യക്കടത്തുക്കാർക്കൊപ്പവും നാടുചുറ്റുന്ന മന്ത്രി കെ എം ഷാജി വേങ്ങരക്ക് അപമാനം: ഡിവൈഎഫ്ഐ മാർച്ച് നടത്തി

എം എൽ എ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.വേങ്ങര: മദ്യമാഫിയകൾക്കൊപ്പവും മനുഷ്യക്കടത്തുക്കാർക്കൊപ്പവും നാടുചുറ്റുന്ന മന്ത്രി കെ എം ഷാജി വേങ്ങരക്ക് അപമാനമാണെന്ന് പ്രഖ്യാപിച്ച് ഡിവൈഎഫ്ഐവേങ്ങര ബ്ലോക്ക്‌ കമ്മിറ്റി എം എൽ എ ഓഫീസ് മാർച്ച് സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ ജോയൻ്റ് സെക്രട്ടറി പി സൈഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം ഷമീം അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കെ രോഹിത് സംസാരിച്ചുപി സുനിൽ, എം ബഷീർ, കെ സാജുദ്ധീൻ, എന്നിവർ നേതൃത്വം നൽകി.foto: ഡിവൈഎഫ് ഐ , എംഎൽ എ ഓഫീസിലേക്ക് നടത്തിയ മാർച്ച് പി സൈഫുദീൻ ഉദ്ഘാടനം ചെയ്യുന്നു...
തിരൂരങ്ങാടി സ്മാർട്ട് വില്ലേജ് ഓഫീസിൽ ഇന്റർനെറ്റും ഇൻവെർട്ടറുമില്ലെന്ന് പരാതി
Other

തിരൂരങ്ങാടി സ്മാർട്ട് വില്ലേജ് ഓഫീസിൽ ഇന്റർനെറ്റും ഇൻവെർട്ടറുമില്ലെന്ന് പരാതി

ഉദ്ഘാടനം ആർഭാടത്തിൽ; തിരൂരങ്ങാടി സ്മാർട്ട് വില്ലേജ് ഓഫീസിൽ ഇന്റർനെറ്റും ഇൻവെർട്ടറുമില്ലെന്ന് പരാതിഉദ്യോഗസ്ഥർ സ്വന്തം മൊബൈൽ ഇന്റർനെറ്റിനെ ആശ്രയിക്കുന്നു; റവന്യൂ സേവനങ്ങൾ വൈകുന്നു — തഹസിൽദാർക്ക് പരാതിതിരൂരങ്ങാടി: ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത തിരൂരങ്ങാടി സ്മാർട്ട് വില്ലേജ് ഓഫീസിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ ഔദ്യോഗിക പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നതായി പരാതി. സ്ഥിരമായ ഇന്റർനെറ്റ് കണക്ഷനും വൈദ്യുതി തടസ്സപ്പെടുമ്പോൾ പ്രവർത്തനം തുടരുന്നതിനുള്ള ഇൻവെർട്ടർ സംവിധാനവും ഇല്ലാത്തത് ഓഫീസ് പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനും, വിവരാവകാശ ആക്ടിവിസ്റ്റുമായി അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി, പി പി സുബൈർ, നിയാസ് അഞ്ചപ്പുര, ഷൈനി പട്ടാളത്തിൽ എന്നിവരുടെ നേതൃത്വത്തിൽ തിരൂരങ്ങാടി തഹസിൽദാർക്ക് പരാതി...
കേരള ടീമിനെ നയിക്കാൻ മലപ്പുറത്തെ നവദമ്പതികൾ; ബേസ്ബോൾ മൈതാനത്തും ഒരുമിച്ച് നിസാറും പൂജയും
Sports

കേരള ടീമിനെ നയിക്കാൻ മലപ്പുറത്തെ നവദമ്പതികൾ; ബേസ്ബോൾ മൈതാനത്തും ഒരുമിച്ച് നിസാറും പൂജയും

നന്ത്യാൽ (ആന്ധ്രാപ്രദേശ്): സീനിയർ നാഷണൽ ബേസ്ബോൾ സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ പുരുഷ, വനിതാ ടീമുകളെ നയിക്കുന്നത് നവദമ്പതികളായ കെ eനിസാർ കെ.ഇ.യും പൂജ വി.യും. ആന്ധ്രാപ്രദേശിലെ നന്ത്യാലിൽ ഒക്ടോബർ 16 മുതൽ 19 വരെ നടക്കുന്ന ചാമ്പ്യൻഷിപ്പിലാണ് ഇരുവരും കേരളത്തിന്റെ നായകസ്ഥാനത്ത് എത്തുന്നത്. കഴിഞ്ഞ മാസം പത്തിനായിരുന്നു താരജോഡികളായ കോഹിനൂർ സ്വദേശി നിസാറിന്റെയും വയനാട് സ്വദേശിനി പൂജയുടെയും വിവാഹം. ചെറുപ്പം മുതൽ ബേസ്ബോളിനെ നെഞ്ചിലേറ്റിയ ഇരുവരും കായികരംഗത്തെ തങ്ങളുടെ പ്രണയവും പ്രതിബദ്ധതയും ജീവിതത്തിലും പങ്കുവെക്കുകയാണ്. ജീവിതത്തിൽ മാത്രമല്ല, കായികമൈതാനത്തും ഒരുമിച്ച് മുന്നേറുന്ന ഈ താരദമ്പതികൾ കേരളത്തിന്റെ കായികലോകത്തിന് അഭിമാനകരമായ മാതൃകയാണ്.നിലവിൽ BFHC പൂക്കോട്ടൂരിലെ ക്ലർക്ക് തസ്തികയിൽ ജോലി ചെയ്തു വരികയാണ് നിസാർ. പൂജ ബേസ് ബോൾ അക്കാദമിയിലെ പരിശീലകയായി ജോലി ചെയ്തു വരുന്നു. സ്വന്തം ജീവി...
വട്ടപ്പാറയിൽ ലോറികൾക്കിടയിൽ പെട്ട് സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾക്ക് ദാരുണാന്ത്യം
Accident

വട്ടപ്പാറയിൽ ലോറികൾക്കിടയിൽ പെട്ട് സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾക്ക് ദാരുണാന്ത്യം

വളാഞ്ചേരി : ദേശീയപാത 66-ലെ വളാഞ്ചേരി വട്ടപ്പാറ ആറുവരിപ്പാത വയഡക്റ്റിന് മുകളിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾ മരണപ്പെട്ടു. കുറ്റിപ്പുറം പേരശന്നൂർ ആന്ധ്ര വളപ്പിൽ വീട്ടിൽ അബൂബക്കറിൻ്റെ മകൻ അഫ്സൽ (37), ഭാര്യ പി. സാബിറ (41) എന്നിവരാണ് മരിച്ചത്.വെള്ളിയാഴ്ച രാത്രിയാ പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ അപകടം. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ചു കിടപ്പിലായ ബന്ധുവിനെ സന്ദർശിച്ചു വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. കുറ്റിപ്പുറം ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിൽ പിറകിൽ നിന്നെത്തിയ ലോറി ഇടിക്കുകയായിരുന്നു. സ്കൂട്ടറും ലോറിയും മുമ്പിലെ ലോറിയിലും ഇടിച്ചതോടെ സ്കൂട്ടർ രണ്ട് ലോറികൾക്കിടയിൽ പെടുകയായിരുന്നു. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഇരുവരെയും പുറത്തെടുക്കാൻ കഴിയാത്ത വിധം ലോറികൾക്കിടയിൽ കുടുങ്ങിക്കിടന്നു. മരണപ്പെട്ട അഫ്സലിന്റെ മൃതദേഹം കുറ്റിപ്പ...
മലയാളി ദമ്പതികളെ ഡൽഹിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
Obituary

മലയാളി ദമ്പതികളെ ഡൽഹിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊണ്ടോട്ടി സ്വദേശിനിയും ഭർത്താവും ഡൽഹിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ ന്യൂഡൽഹി സെക്ടർ 68ലെ എംത്രിഎം മറീന സൊസൈറ്റിയിലെ ഫ്ലാറ്റിൽ ആണ് മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് ചാത്തമംഗലം ചേന്നോത്ത് എൻ.സി. മുഹമ്മദ് അസ്ലം (30), ഭാര്യ കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് കെ.ഫർഹാന (28) എന്നിവരാണു മരിച്ചത്.കാരിമുക്ക് വൈത്തലപ്പറമ്പ് അബ്ദുറഹ്മാൻ, ജമീല ദമ്പതികളുടെ മകളാണ് ഫർഹാന. ഇന്നലെയാണ് സംഭവം. വിവരം ലഭിച്ചതിനെ തുടർന്ന് ബന്ധുക്കൾ ഡൽഹിയിലേക്ക് തിരിച്ചു.ഗുരുഗ്രാമിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു അസ്ലം. സംഭവത്തിൽ കൊടുതൽ അന്വേഷണം നടക്കുന്നുണ്ട്....
ദേശീയ സ്കൂൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കേരള ടീമിൽ ഇടം നേടി പരപ്പനങ്ങാടി സ്വദേശി
Sports

ദേശീയ സ്കൂൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കേരള ടീമിൽ ഇടം നേടി പരപ്പനങ്ങാടി സ്വദേശി

പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിന്റെ അഭിമാനതാരം — അഗ്നേയ് പി.! പരപ്പനങ്ങാടി: സംസ്ഥാന സ്കൂൾ കായികമേളയിലെ ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഇടുക്കിക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച അഗ്നേയ് പി. മധ്യപ്രദേശിലെ ഗ്വാളിയോറിൽ നടക്കുന്ന ദേശീയ സ്കൂൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാൻ യോഗ്യത നേടിയിരിക്കുകയാണ്.അധ്യാപക ദമ്പതികളായ പരപ്പനങ്ങാടി പുത്തൻ പീടിക പെനക്കത്ത് പ്രജിത്തിന്റെയും ലതയുടെയും മകനാണ് അഗ്നേയ്. നിലവിൽ തൊടുപുഴ എസ് ജി എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർഥിയും കേരള ക്രിക്കറ്റ് അസോസിയേഷൻറെ ജൂനിയർ അക്കാദമിയിലെ താരവുമാണ്. പരപ്പനങ്ങാടി ചുടലപറമ്പ് മൈതാനിയിലൂടെ ക്രിക്കറ്റ് പരിശീലനം ആരംഭിച്ച അഗ്നേയുടെ ഈ നേട്ടം പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിനും പരപ്പനങ്ങാടിക്കും ഏറെ അഭിമാനകരമാണ്. സ്വന്തം നാട്ടിലെ മൈതാനിയിൽ നിന്ന് ദേശീയതലത്തിലേക്കുള്ള ഈ മുന്നേറ്റം കായികരംഗത്ത് സ്വ...
ആറുമാസം; 75-ലധികം വികസന-സേവന പ്രവർത്തനങ്ങൾ; തെന്നല പഞ്ചായത്ത് പ്രസിഡൻ്റിന് മഹാത്മജി പുരസ്കാരം
Other

ആറുമാസം; 75-ലധികം വികസന-സേവന പ്രവർത്തനങ്ങൾ; തെന്നല പഞ്ചായത്ത് പ്രസിഡൻ്റിന് മഹാത്മജി പുരസ്കാരം

തെന്നല: ആറുമാസത്തിനിടെ 75-ലധികം വികസന-സേവന പ്രവർത്തനങ്ങൾ നടപ്പിലാക്കി തെന്നല ഗ്രാമപഞ്ചായത്തിന്റെ വികസനരംഗത്ത് ശ്രദ്ധേയ മുന്നേറ്റം. തെന്നല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശരീഫ് വടക്കയിലിനെ ജനപ്രതിനിധികൾക്കുള്ള കേരളത്തിലെ മികച്ച പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്ത് ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയുടെ മഹാത്മാജി പുരസ്കാരം നൽകി ആദരിച്ചു. 2025 ഡിസംബർ 20-ന് ചുമതലയേറ്റ തെന്നല ഗ്രാമപഞ്ചായത്ത് ഭരണസമിതി ആറുമാസത്തിനുള്ളിൽ വികസന, ക്ഷേമ, പൊതുസേവന മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം ഏകദേശം രണ്ടുമാസം നിലനിന്നിട്ടും വികസന പ്രവർത്തനങ്ങൾക്ക് വേഗം കുറയാതെ മുന്നോട്ടുപോകാൻ സാധിച്ചു. റോഡ് വികസനത്തിലും അടിസ്ഥാന സൗകര്യങ്ങളിലും മുന്നേറ്റം ഏകദേശം 50 പൊതുമരാമത്ത് പ്രവൃത്തികൾ നടപ്പിലാക്കി. വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമായിരുന്ന അറക്കൽ–ഒഴൂർ റോഡിന്റെ ...
നോര്‍ക്ക റൂട്ട്സ് പ്രവാസി സംരംഭകര്‍ക്കായി സൗജന്യ ശില്പശാല സംഘടിപ്പിക്കുന്നു
Information

നോര്‍ക്ക റൂട്ട്സ് പ്രവാസി സംരംഭകര്‍ക്കായി സൗജന്യ ശില്പശാല സംഘടിപ്പിക്കുന്നു

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും പുതിയതായി സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കുമായി നോര്‍ക്ക റൂട്ട്സിന്റെ കീഴിലുള്ള നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ (എന്‍.ബി.എഫ്.സി) നവംബര്‍ മാസത്തില്‍ മലപ്പുറം ജില്ലയില്‍ സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. സ്വന്തമായി സംരംഭം തുടങ്ങുന്നതിനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, സര്‍ക്കാര്‍ പദ്ധതികള്‍, വിവിധ വായ്പാ സൗകര്യങ്ങള്‍, ലൈസന്‍സുകള്‍ നേടേണ്ട വിധം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. സംരംഭകര്‍ക്ക് സംശയ നിവാരണത്തിനുള്ള അവസരവും ഉണ്ടായിരിക്കും. ശില്പശാലയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 22-നകം പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ 0471-2770534, 8592958677 എന്നീ ഫോണ്‍ നമ്പ...
വയോജനങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Other

വയോജനങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമിൽ വയോജനങ്ങൾക്കായി ആരോഗ്യ ബോധവത്കരണ ക്ലാസും ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് ആയുർവേദ ആശുപത്രിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ടി. അബ്ദുൽ നാസർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം എ. കെ. അധ്യക്ഷത വഹിച്ചു. ആരോഗ്യ ബോധവത്കരണ ക്ലാസിന് ഡോ. ഗഫൂർ നേതൃത്വം നൽകി. മെഡിക്കൽ ക്യാമ്പിന് ഡോ. റഷീന നേതൃത്വം നൽകി. വയോജനങ്ങളുടെ ആരോഗ്യസംരക്ഷണം, ജീവിതശൈലി രോഗങ്ങൾ, ആയുർവേദ ചികിത്സയുടെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണവും ആവശ്യമായ മെഡിക്കൽ പരിശോധനയും ക്യാമ്പിന്റെ ഭാഗമായി നടന്നു. വാർഡ് മെമ്പർ ജംസീന ചീരങ്ങൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സമീത കുമാരി, സായംപ്രഭാ ഫെസിലിറ്റേറ്റർ ലിനിഷ, കെയർ ഗീവർ ഇബ്രാഹീം എ. കെ. എന്നിവർ സംസാരിച്ചു....
ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു, മക്കൾക്ക് ഗുരുതര പരിക്ക്
Accident

ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു, മക്കൾക്ക് ഗുരുതര പരിക്ക്

തിരൂർ : മക്കളോടൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം. മക്കൾക്ക് ഗുരുതര പരിക്ക്. നിറമരുതൂർ പഞ്ചാരമൂല മേലെ വീട്ടിൽ ഹിഷാമിൻ്റെ ഭാര്യയും പൂക്കയിൽ പുല്ലേയിൽ ഇസ്മയിലിൻ്റെ മകളുമായ തെസ്നി (35) ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന മക്കളായ ഫാത്തിമ ഷെസ (14) , ഷെസാൻ മുസ്തഫ (8) എന്നിവരെ ഗുരുതരമായ പരിക്കുകളോടൊ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച രാത്രി 6.45 ന് പൂക്കയിൽ ഉണ്ണിയാൽ റോഡിൽ ഐസ് ഫാക്ടറിക്ക് സമീപത്ത് വെച്ചാണ് അപകടം.കൂട്ടായി തിരൂർ റൂട്ടിലോടുന്ന കല്ലിങ്ങൽ ബസ് ആണ് അപകടം ഉണ്ടാക്കിയത്. സ്കൂട്ടിയിൽ ഇടിച്ച്പൂക്കയിൽ ഉള്ള തറവാട് വീട്ടിൽ നിന്നും ജനതാ ബസാറിലുള്ള വീട്ടിലേക്ക് വരികയായിരുന്നു തെസ്നിയും മക്കളും.കൂട്ടായിയിൽ നിന്നും തിരൂരിലേക്ക് വരികയായിരുന്ന കല്ലിങ്ങൽ ബസ് റോങ്ങ് സൈഡിലേക്ക് കയറി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ്സിനടിയിൽ പെട്ട സ്കൂട്ടിയുമായി...
എആർ നഗർ സ്വദേശി സൗദിയിൽ അന്തരിച്ചു
Gulf

എആർ നഗർ സ്വദേശി സൗദിയിൽ അന്തരിച്ചു

എആർ നഗർ : വികെപടി ടിപ്പുനഗർ സ്വദേശി പരേതനായ പിലാത്തോടൻ അലവിക്കുട്ടി ഹാജിയുടെ മകൻ മുഹമ്മദ് ശാഫി (35) സൗദിയിൽ അൽജൗഫ് ഹോസ്പിറ്റലിൽ ചികിൽസയിലിരിക്കേ അന്തരിച്ചു. ഒന്നര വർഷംമുമ്പ് വിദേശത്തേക്ക് പോയതായിരുന്നു.മാതാവ് പാത്തുമ്മ. ഭാര്യ: സുലൈഖ. മക്കൾ : ഫാത്തിമ സഹ്റ, മുഹമ്മദ് ഇസ്മായിൽ. സഹേദരങ്ങൾ: സുബൈർ, സീനത്ത്, സെമീറ,മൈമൂനത്ത്...
ദേശീയ മാസ്റ്റേഴ്സ് മീറ്റിൽ മൂന്ന് സ്വർണം നേടി കെ.ടി. വിനോദ് നാടിൻ്റെ അഭിമാനമായി
Sports

ദേശീയ മാസ്റ്റേഴ്സ് മീറ്റിൽ മൂന്ന് സ്വർണം നേടി കെ.ടി. വിനോദ് നാടിൻ്റെ അഭിമാനമായി

കോയമ്പത്തൂർ: വെറ്ററൻസ് അത്‌ലറ്റിക് അസോസിയേഷൻ കോയമ്പത്തൂർ നെഹ്റു സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച അഞ്ചാമത് നാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി മൂന്ന് സ്വർണ മെഡലുകൾ നേടി പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശി കെ.ടി. വിനോദ് നാടിന്റെ അഭിമാനമായി. 40+ വിഭാഗത്തിൽ 400 മീറ്റർ, 800 മീറ്റർ, 4×400 മീറ്റർ റിലേ മത്സരങ്ങളിലാണ് വിനോദ് സ്വർണ മെഡലുകൾ കരസ്ഥമാക്കിയത്. ദേശീയ തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കേരളത്തിന്റെ കായിക പെരുമ ഉയർത്തിയ വിനോദിന്റെ നേട്ടം പരപ്പനങ്ങാടിക്കും പാലത്തിങ്ങലിനും അഭിമാനമായി. 10, 11 തീയതികളിൽ ആയിരുന്നു മത്സരം കോയമ്പത്തിലായിരുന്നു മത്സരം. പരപ്പനങ്ങാടി പാലത്തിങ്ങൽ കുളത്തിൽ തറമ്മൽ വേലായുധന്റെയും ലക്ഷ്മിയുടെയും രണ്ടാമത്തെ മകനാണ് കെ.ടി. വിനോദ്. ഭാര്യ ശ്രേയ. മകൾ സാൻവിയയും മകൻ അൽവാരോ ജൂലിയോ സാൽവിനും. സഹകരണ വകുപ്പിൽ ഇൻസ്പെക്ടർ ആണ് വിനോദ്. നേരത്തെ കേരള പോലീസ് തരുമായിരുന്...
ട്രെയിനിൽ മോഷണം നടത്തിയ സിനിമാ സംവിധായകൻ അറസ്റ്റിൽ
Crime

ട്രെയിനിൽ മോഷണം നടത്തിയ സിനിമാ സംവിധായകൻ അറസ്റ്റിൽ

പാലക്കാട് : സിനിമാ സംവിധായകൻ മോഷണ കേസിൽ അറസ്റ്റിൽ. കള്ളന്മാരുടെ വീട് എന്ന സിനിമയെടുത്ത് പൊളിഞ്ഞ സംവിധായകന്‍ ട്രെയിനില്‍ മോഷണം നടത്തിയ കേസില്‍ അറസ്റ്റില്‍.പാലക്കാട് കരിമ്പ സ്വദേശി ആറോണി വീട്ടില്‍ കാജാഹുസൈന്‍ (46) ആണ് ഷൊര്‍ണൂര്‍ റെയില്‍വേ പോലീസിന്റെ പിടിയിലായത്. ട്രെയിനുകളില്‍ യാത്രക്കാരുടെ ശ്രദ്ധതിരിച്ച്‌ ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്യുന്നതില്‍ പ്രമുഖനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. മണ്ണാര്‍ക്കാട് പൊറ്റശേരി സ്വദേശിയായ യുവതിയുടെ 80000 രൂപയോളം വിലവരുന്ന പുതിയ മൊബൈല്‍ ഫോണ്‍ ട്രെയിനില്‍വെച്ച്‌ മോഷ്ടിച്ച കേസില്‍ നടത്തിയ അന്വേഷണത്തിലാണ് കാജാഹുസൈന്‍ കുടുക്കിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. മാന്യമായി വസ്ത്രം ധരിച്ച്‌ ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന പ്രതി, യാത്രക്കാരുടെ ശ്രദ്ധമാറുന്ന സമയത്താണ് മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും തന്ത്...