വള്ളിക്കുന്ന് : കുടുംബശ്രീ അയൽക്കൂട്ട ശാക്തീകരണത്തിനായി സംഘടിപ്പിക്കുന്ന ‘തിരികെ സ്കൂളിൽ’ ക്യാമ്പയിന് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. വിദ്യാലയങ്ങളിലെ പ്രവേശനോത്സവങ്ങളെ വെല്ലുന്ന രീതിയിൽ ചെണ്ടയും ഇലതാളവും തോരണങ്ങളും മധുരമൂറുന്ന മിഠായിയും നൽകി കൊണ്ടാണ് കുടുംബശ്രീ സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങളെ സ്വീകരിച്ചത്.
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്ത ചടങ്ങില്‍ മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായുള്ള പ്രതിജ്ഞ സി ഡി എസ് വൈസ് ചെയർ പേഴ്സൺ രജനി ചൊല്ലിക്കൊടുത്തു. ഡി ഡി എസ് ചെയർപേഴ്സൺ ബിന്ദു പുഴക്കൽ , വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ഏ കെ രാധ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ എ പി സിന്ധു , ഗ്രാമപഞ്ചായത്ത് അംഗം ഉഷാ ചേലക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.