തിരൂരങ്ങാടി : നാഷണല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അസ്മി പ്രിസം കേഡറ്റിന്റെ ‘തണല്‍ വിരുന്ന് ‘ ഏകദിന സമ്മര്‍ ക്യാമ്പ് തിരൂരങ്ങാടി പി. എസ്.എം. ഒ കോളേജ് മലയാളം ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയും ഗ്രന്ഥകാരനുമായ ഡോ. ശരീഫ് ഹുദവി ഉദ്ഘാടനം ചെയ്തു. മീറ്റ് ദി എക്‌സ്‌പെര്‍ട്ട് സെഷനില്‍ അദ്ദേഹം വിദ്യാര്‍ഥികളുമായി സംവദിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പള്‍ മുഹിയുദ്ദീന്‍ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ റഹീം ചുഴലി, ട്രസ്റ്റ് മെമ്പര്‍ ചെറ്റാലി മുഹമ്മദ് കുട്ടി ഹാജി, സദര്‍ മുഅല്ലിം ഹസ്സന്‍ ഹുദവി സന്ദേശഭാഷണം നടത്തി. ശിഹാബ് ചുഴലി ക്ലാസിനു നേതൃത്വം നല്‍കി. ക്യാമ്പിനോടനുബന്ധിച്ച് ‘പക്ഷികള്‍ക്കൊരു തണ്ണീര്‍ കുടം’ പദ്ധതിയും ക്വിസ് മത്സരവും ട്രഷര്‍ ഹണ്ട് മത്സരവും ക്രാഫ്റ്റ് പരിപാടികളും സംഘടിപ്പിച്ചു.
ക്വിസ് മത്സരത്തില്‍ കെജി വിഭാഗം റസല്‍, ഫഹീം, മുഹമ്മദ് റസിന്‍ എല്‍പി വിഭാഗം ഫഹീം, ഹലീമ ശാദിയ, ഷമീഹ് യുപി വിഭാഗം ഹംന ഹാരിസ്, ഷിഫ്‌ന ശാബി, മിന്‍ഹ എന്നീ വിദ്യാര്‍ത്ഥികളും, ട്രഷര്‍ ഹണ്ട് മത്സരത്തില്‍ ഹംന ഹാരിസും, ക്രാഫ്റ്റ് മത്സരത്തില്‍ സഫ, ഹലീമ ശാദിയ, ശയാന്‍ എന്നീ വിദ്യാര്‍ത്ഥികളും വിജയികളായി.
പ്രിസം മെന്റര്‍ ഫൈസല്‍ ദാരിമി സ്വാഗതവും കോ-മെന്റര്‍ സൈഫുന്നീസ നന്ദിയും പറഞ്ഞു. പ്രിസം കോ- മെന്റര്‍മാരായ തസ്ലീന , നാജിഹ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.