പ്രവാസികളെ അവഗണിച്ച സര്‍ക്കാരുകള്‍ക്കെതിരെ വിധിയെഴുതുമെന്ന് റഷീദലി ശിഹാബ് തങ്ങള്‍ : പ്രവാസിലീഗ് തെരെഞ്ഞെടുപ്പ് ക്യാമ്പയിന് ഉജ്വല തുടക്കം

തിരൂരങ്ങാടി : ഇന്ത്യ എന്റെ രാജ്യമാണ് എന്ന പ്രമേയവുമായി പ്രവാസി ലീഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന തെരെഞ്ഞെടുപ്പ് ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തില്‍ സുപ്രധാന പങ്ക് വഹിച്ച പ്രവാസികളൊട് നീതി പുലര്‍ത്താത്ത കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്കെതിതിരെ പ്രവാസികള്‍ വിധിയെഴുതുമെന്ന് റഷീദലി തങ്ങള്‍ പറഞ്ഞു.

ക്യാമ്പയിന്റെ ഭാഗമായി പ്രവാസി ഫാമിലി മീറ്റ് ഗ്രഹസമ്പര്‍ക്ക പരിപാടികള്‍, വിദേശരാജ്യങ്ങളിലുള്ള പ്രവാസികളോട് വിവിധ മാധ്യമങ്ങളിലൂടെ സന്ദേശം കൈമാറല്‍,സോഷ്യല്‍ മീഡിയ ഉപയോഗിച്ചുള്ളപ്രചാരണ പരിപാടികള്‍,കേന്ദ്ര കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും പ്രവാസി വിഷയങ്ങള്‍ ഉയര്‍ത്തിപ്പിച്ചും പ്രവാസി കോര്‍ണറുകള്‍ തുടങ്ങിയ പരിപാടികളാണ് പ്രവാസി ലീഗ് സംഘടിപ്പിക്കുന്നത്

പടിക്കല്‍ നടന്ന പരിപാടിയില്‍ പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂര്‍ അധ്യക്ഷത വഹിച്ചു. പി.സുരേന്ദ്രന്‍ പ്രമേയപ്രഭാഷണം നടത്തി. സൗദി കെ.എം സി.സി നാഷണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട് മുഖ്യ പ്രഭാഷണം നടത്തി പ്രവാസിലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഇമ്പിച്ചിമമ്മു ഹാജി ടി.പിഎം ബഷീര്‍, പി.എംകെ. കാഞ്ഞിയൂര്‍, എം.സൈതലവി, പി.എംബാവ, ഹനീഫ ആല്‍ച്ചാട്ടില്‍, കുട്ടശ്ശേരി ഷരീഫ, ജാസ്മിന്‍ മുനീര്‍, മജീദ് കള്ളിയില്‍, സിദ്ധീഖ് ചോനാരി, സലാം പടിക്കല്‍. ജാഫര്‍ ചേളാരി, കെ.കെ മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!