ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം, 3 പേർ പിടിയിൽ
ഫെനോയിൽ കച്ചവടത്തിനെന്ന വ്യാജേന എത്തി വീടുകൾ കണ്ടുവെച്ചാണ് മോഷണം
ചേലേമ്പ്രയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം; മൂന്ന് പേർ അറസ്റ്റിൽ
തേഞ്ഞിപ്പലം: അടച്ചിട്ട വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിക്കുകയും അടിച്ചുമാറ്റിയ എ.ടി.എം കാർഡിൽനിന്ന് പണം പിൻവലിക്കുകയും ചെയ്ത കേസിൽ മൂന്ന് പേരെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടിപ്പടി കൊടപാളിയിലെ പടിഞ്ഞാറെ കൊളപ്പുറം വീട്ടിൽ കിഷോർ (23), തേഞ്ഞിപ്പലം ദേവതിയാൽ കോളനിയിലെ കൊളപ്പുള്ളി സുമോദ് (24), മൂന്നിയൂർ പടിക്കൽ മണക്കടവൻ ഫഹ്മിദ് റിനാൻ (19) എന്നിവരെയാണ് തേഞ്ഞിപ്പലം സി.ഐ എൻ.ബി. ഷൈജു, എസ്.ഐ സംഗീത് പുനത്തിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഒലിപ്രംകടവ് പതിനഞ്ചാം മൈലിന് സമീപത്തെ ആലങ്ങോ...

