നിലമ്പൂരിൽ ഒഴുക്കിൽപെട്ട് രണ്ട് കുട്ടികൾ മരിച്ചു
നിലമ്പൂർ : നിലമ്പൂരിൽ ഒഴുക്കിൽപെട്ട് രണ്ട് കുട്ടികൾ മരിച്ചു. മമ്പാട് സ്വദേശികളായ കുന്നുമ്മൽ സിദ്ധിഖിന്റെ മകൻ റയ്യാൻ (11) ഹമീദിന്റെ മകൻ അഫ്താബ് റഹ്മാൻ (14) എന്നിവരാണ് മരിച്ചത്.
സഹോദരങ്ങളുടെ മക്കളാണ് ഇരുവരും. വൈകുന്നേരം 5 മണിയോടെ മമ്പാട് ചാലിയാർ ഓടായിക്കൽ കടവിലാണ് സംഭവം. ഇരുവരുടെയും മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
...