Thursday, February 5

തലച്ചോറില്‍ അണുബാധ ; ചികിത്സയിലിരിക്കെ 17 കാരി മരിച്ചു

കാസര്‍കോട്: തലച്ചോറില്‍ അണുബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ 17 കാരി മരിച്ചു. കാസര്‍കോട് മേല്‍പ്പറമ്പില്‍ താമസിക്കുന്ന കോഴിക്കോട് ബാലുശേരി സ്വദേശികളായ ശശിധരന്‍ശുഭ ദമ്പതികളുടെ മകള്‍ എന്‍.എം വൈഷ്ണവിയാണ് മരിച്ചത്. കാസര്‍കോട് മേല്‍പ്പറമ്പ് ചന്ദ്രഗിരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് തലവേദന, പനി തുടങ്ങിയ അസ്വസ്ഥതകള്‍ വിദ്യാര്‍ത്ഥിനിക്ക് നേരിട്ടിരുന്നു. പിന്നീട് ആശുപത്രിയില്‍ കാണിച്ചെങ്കിലും മാറ്റമുണ്ടായിരുന്നില്ല. ഇതിനിടെ പെണ്‍കുട്ടി ബോധരഹിതയായി. ഇതോടെയാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. കുട്ടിക്ക് നിപയാണോയെന്നടക്കം ആദ്യം സംശയമുണ്ടായിരുന്നു. വിശദമായ പരിശോധനയിലാണ് തലച്ചോറിലേറ്റ അണുബാധയാണ് കാരണമെന്ന് വ്യക്തമായത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സ്വദേശമായ ബാലുശേരിയില്‍ സംസ്‌കാരം നടത്തി.

error: Content is protected !!