Saturday, July 12

ഗംഗയിലിറങ്ങി പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് ; വധുവും വരനും ഒഴുക്കില്‍പ്പെട്ടു

വിവാഹത്തിന് മുന്നോടിയായുള്ള ഫോട്ടോഷൂട്ടിനിടെ ഗംഗ നദിയിലെ ഒഴുക്കില്‍പ്പെട്ട് വരനും വധുവും. ഉത്തരാഖണ്ഡില്‍ വച്ചു നടന്ന വിവാഹ ഷൂട്ടിന് ഇടയിലാണ് മനസ് ഖേദയും (27) അഞ്ജലി അനേജയും (25) ഒഴുക്കില്‍പ്പെട്ടത്. ബീസി പോലീസ് ചെക്ക് പോസ്റ്റില്‍ നിന്നും അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് സംസ്ഥാന ദുരന്ത നിവാരണ ഫോഴ്‌സെത്തി ഇരുവരെയും രക്ഷപ്പെടുത്തി.

വെള്ളം കുറവായിരുന്നതിനാല്‍ ഇരുവരും നദിയില്‍ ഇറങ്ങി. എന്നാല്‍ പെട്ടെന്ന് തന്നെ നദിയിലെ ജല നിരപ്പ് ഉയര്‍ന്നതോടെ ഇരുവര്‍ക്കും കരയ്ക്ക് കയറാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. രക്ഷപെടുത്തുമ്പോള്‍ കൂടുതലൊന്നും പറയാന്‍ കഴിയാത്ത മാനസികാവസ്ഥയില്‍ ആയിരുന്നു ഇരുവരുമെന്നും നദിയില്‍ ഇറങ്ങുമ്പോള്‍ ജല നിരപ്പ് ഇത്ര വേഗം ഉയരുമെന്ന് ഇവര്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും വരന്‍ ഏറെ നേരം അബോധാവസ്ഥയിലായിരുന്നുവെന്നും സംസ്ഥാന ദുരന്ത നിവാരണ ഫോഴ്‌സിന്റെ മേധാവി മണികാന്ത് മിശ്ര പറഞ്ഞു.

error: Content is protected !!