കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

കോഷന്‍ ഡെപ്പോസിറ്റ്

കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര പഠന വിഭാഗം 2016 പ്രവേശനം എം.എ., 2017 പ്രവേശനം എം.ഫില്‍. ബാച്ചുകളിലെ കോഷന്‍ ഡെപ്പോസിറ്റ് തിരികെ കൈപ്പറ്റാത്തവര്‍ 30-നകം പ്രസ്തുത തുക പഠനവിഭാഗം ഓഫീസില്‍ നിന്നും കൈപ്പറ്റേണ്ടതാണ്. അല്ലാത്തപക്ഷം തുക സര്‍വകലാശാലാ ഫണ്ടിലേക്ക് തിരിച്ചടയ്ക്കുന്നതാണ്.    

പരീക്ഷ

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ സി.സി.എസ്.എസ്. – പി.ജി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും എം.എ., എം.എസ് സി. നവംബര്‍ 2020 കോവിഡ് സ്‌പെഷ്യല്‍ പരീക്ഷകളും ഏപ്രില്‍ 1-ന് തുടങ്ങും.    

പരീക്ഷാ അപേക്ഷ

അഞ്ച് വര്‍ഷ ബി.ബി.എ.-എല്‍.എല്‍.ബി. (ഹോണേഴ്‌സ്) നവംബര്‍ 2021 രണ്ടാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷക്കും എട്ടാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഏപ്രില്‍ 2021 രണ്ടാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി (3 വര്‍ഷം) നവംബര്‍ 2021 രണ്ട്, നാല് സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഏപ്രില്‍ 2021 രണ്ടാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും നാലാം സെമസ്റ്റര്‍ റഗുലര്‍ പരീക്ഷക്കും പിഴ കൂടാതെ 31 വരെയും 170 രൂപ പിഴയോടെ ഏപ്രില്‍ 4 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.    

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

നാലാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 26-നും രണ്ടാം സെമസ്റ്റര്‍ 31-നും തുടങ്ങും.    

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ

മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി (3 വര്‍ഷം), അഞ്ചാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഹോണേഴ്‌സ്)  ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി കോവിഡ് സ്‌പെഷ്യല്‍ പരീക്ഷകള്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കൊപ്പം 26-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം വര്‍ഷ അഫ്‌സലുല്‍ ഉലമ മെയ് 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

error: Content is protected !!