കൊണ്ടോട്ടി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി സോണ്‍ കലോത്സവത്തിന്റെ മുന്നോടിയായി ഇ.എം.ഇ.എ കോളേജില്‍ സാംസ്‌കാരിക സംഗമം നടത്തി. ജനുവരി 19 മുതല്‍ 23 വരെ കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജിലാണ് കലോത്സവം നടക്കുന്നത്. മലപ്പുറം ജില്ലയിലെ കലാ സാംസ്‌കാരിക മേഖലകലയിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുത്ത പരിപാടി പ്രശസ്ത എഴുത്തുകാരി ശബ്‌ന പൊന്നാട് ഉദ്ഘാടനം ചെയ്തു. സാഹിത്യ മേഖലയില്‍ പ്രശസ്തയായ സി.എച്ച് മാരിയത്ത് മുഖ്യാതിഥിയായി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് പി.കെ മുബശ്ശിര്‍ അധ്യക്ഷനായി. ഇ.എം.ഇ.എ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ വസീം അഫ്രീന്‍ കെ.ടി സ്വാഗതം പറഞ്ഞു. കോളേജ് പ്രിന്‍സിപ്പല്‍ ഡോഎ.എം റിയാദ്, ഡോ.വി. പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍,കബീര്‍ മുതുപ്പറമ്പ്,കെ.കെ ഫാറൂഖ്, എഴുത്തുകാരും സാംസ്‌കാരിക നേതാക്കളായ ടി.പി. എം ബഷീര്‍, ബഷീര്‍ മമ്പുറം,രായിന്‍ക്കുട്ടി നീറാട്, ഷിറിന്‍ കാരക്കുന്ന്,സക്കിയ മാഹിര്‍ മഞ്ചേരി, സലീന സുറുമി മലപ്പുറം, സജ്‌ന ജാഫര്‍ കോട്ടക്കല്‍, കെ.കെ.അലിക്കുട്ടി,എ.കെ.അബ്ദുറഹ്മാന്‍, ബിരാന്‍കുട്ടിമാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.