തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലാ സ്ഥാപകദിനാഘോഷം ജൂലായ് 23 ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെ സര്‍വകലാശാലാ ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഫിലിയേറ്റഡ് കോളേജുകളിലെ മികച്ച അധ്യാപകര്‍ക്കായി പ്രഥമ വൈസ് ചാന്‍സലറുടെ പേരില്‍ സര്‍വകലാശാല ഏര്‍പ്പെടുത്തിയ പ്രൊഫ. എം.എം. ഗനി അവാര്‍ഡുകളും വിവിധ മേഖലകളില്‍ മികവു തെളിയിച്ച അധ്യാപകര്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കായി നല്‍കുന്ന മെറിറ്റോറിയസ് അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്യുമെന്നും ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ നിര്‍വഹിക്കുമെന്നും സംഘാടകര്‍ പറഞ്ഞു.
ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചസിലെ പ്രൊഫസര്‍ ഡോ. ഉമേഷ് വി. വാഗ്മറെ സ്ഥാപകദിന പ്രഭാഷണം നടത്തും. മുഖ്യാതിഥിയായി പങ്കെടുക്കുന്ന പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ. ഗനി അവാര്‍ഡ് വിതരണവും വൈസ് ചാന്‍സലര്‍ മെറിറ്റോറിയസ് അവാര്‍ഡ് വിതരണവും നിര്‍വഹിക്കും. സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് ചടങ്ങില്‍ അധ്യക്ഷനാകും. സിന്‍ഡിക്കേറ്റംഗങ്ങള്‍, സെനറ്റംഗങ്ങള്‍, സര്‍വകലാശാലാ അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചുയ
വാര്‍ത്താസമ്മേളനത്തില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. പി.പി. പ്രദ്യുമ്‌നന്‍ എന്നിവര്‍ സംബന്ധിച്ചു.