
കോവിഡ് കാലത്ത് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് വിരമിച്ചവര്‍ക്കായി സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഉപഹാര സമര്‍പ്പണച്ചടങ്ങ് സംഘടിപ്പിച്ചു. 2020 മാര്‍ച്ച് മുതല്‍ 2021 മെയ് വരെ കാലയളവില്‍ വിരമിച്ച 74 പേര്‍ക്കായാണ് പരിപാടി നടത്തിയത്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും ഓണ്‍ലൈനായാണ് യാത്രയയപ്പ് നല്‍കിയിരുന്നത്. ചടങ്ങ് രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്‌വിൻ സാംരാജ് അധ്യക്ഷത വഹിച്ചു. ഫിനാന്‍സ് ഓഫീസര്‍ വി. അന്‍വര്‍, വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ഭാരവാഹികളായ പി. നിഷ, ഹബീബ് കോയതങ്ങള്‍, കെ.പി. പ്രമോദ് കുമാര്‍, ടി.എം. നിഷാന്ത്, സംഘടനാ പ്രതിനിധികളായ വി. എസ്. നിഖില്‍, കെ. പ്രവീണ്‍ കുമാര്‍, ടി.വി. സമീല്‍, ടി.കെ. ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.