ഇന്റഗ്രേറ്റഡ് പി.ജി. എന്‍ട്രന്‍സ്
കാലിക്കറ്റ് സര്‍വകലാശാലാ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷ 18, 19 തീയതികളില്‍ നടക്കും. ഹാള്‍ടിക്കറ്റ് പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ (admission.uoc.ac.in). വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റില്‍ പറഞ്ഞിട്ടുള്ള കേന്ദ്രങ്ങളില്‍ പരീക്ഷക്ക് ഹാജരാകണം. പി.ആര്‍. 1307/2021
ജനുവരിയില്‍ തുടങ്ങുന്നത് 13 ‘മൂക്’ പ്രോഗ്രാമുകള്‍
ജനുവരിയില്‍ തുടങ്ങുന്ന കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സിയുടെ മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ (മൂക്) കോഴ്സുകള്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം (www.emmrccalicut.org). പ്രായഭേദമന്യേ ആര്‍ക്കും ഓണ്‍ലൈനില്‍ സൗജന്യമായി പഠിക്കാനാകും. ആനിമല്‍ ബയോടെക്നോളജി, ജനിറ്റിക്സ് ആന്‍ഡ് ജീനോമിക്സ്, ആര്‍ട്ട് ഓഫ് സി പ്രോഗ്രാമിങ്, സ്‌കൂള്‍ ഓര്‍ഗനൈസേഷന്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് മാനേജ്മെന്റ്, ഇന്നൊവേറ്റീവ് സ്ട്രാറ്റജീസ് ഓഫ് ടീച്ചിങ് ആന്‍ഡ് ലേണിങ്, എജ്യുക്കേഷണല്‍ സൈക്കോളജി, ഐ.സി.ടി. സ്‌കില്‍സ് ഇന്‍ എജ്യുക്കേഷന്‍, അപ്ലൈഡ് ആന്ഡഡ് ഇക്കണോമിക് സുവോളജി, എന്‍വയോണ്‍മെന്റല്‍ കമ്യൂണിക്കേഷന്‍, ഇക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ എത്തിക്സ്, ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഇന്ത്യ, ലിറ്റററി ക്രിട്ടിസിസം, ഡിസ്‌ക്രീറ്റ് മാത്തമാറ്റിക്സ് എന്നിവയാണ് കോഴ്സുകള്‍. വിദ്യാര്‍ഥികള്‍ക്ക് രണ്ട് മുതല്‍ നാല് ക്രെഡിറ്റ് വരെ ഈ കോഴ്സ് വഴി നേടാനാകും. വിശദാംശങ്ങള്‍ www.swayam.gov.in എന്ന സൈറ്റില്‍ ലഭ്യമാണ്. പി.ആര്‍. 1308/2021
ഗ്രേഡ് കാര്‍ഡ് പരീക്ഷാ കേന്ദ്രങ്ങളില്‍
ഒന്നാം വര്‍ഷ അദീബി ഫാസില്‍ പ്രിലിമിനറി ഏപ്രില്‍ 2020 പരീക്ഷയുടെ ഗ്രേഡ് കാര്‍ഡ് പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് ലഭ്യമാകും. ഒന്നാം വര്‍ഷ പരീക്ഷാ അപേക്ഷയോടൊപ്പം സമര്‍പ്പിച്ച അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ടി.സി.യും ഇതോടൊപ്പം കൈപ്പറ്റാവുന്നതാണ്. പി.ആര്‍. 1309/2021
എം.എ. ജേണലിസം – സ്‌പോട്ട് അഡ്മിഷന്‍
കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം പഠനവകുപ്പില്‍ എം.എ. ജേണലിസത്തിന് എസ്.സി., എസ്.ടി. വിഭാഗത്തില്‍ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട എസ്.സി., എസ്.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 10-ന് രാവിലെ 10.30-ന് പഠന വകുപ്പില്‍ ഹാജരാകണം. പി.ആര്‍. 1310/2021
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ എം.എ. ഫിലോസഫി, ഇംഗ്ലീഷ് ഏപ്രില്‍ 2020 പരീക്ഷകളുടെയും അഞ്ചാം സെമസ്റ്റര്‍ ബി.എം.എം.സി., ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2020 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 1311/2021
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം