
പരീക്ഷാഫലം
അഫ്‌സല്‍ ഉല്‍ ഉലമ കോഴ്‌സുകളുടെ 2017 നവംബര്‍ ഒന്നാം സെമസ്റ്റര്‍ ,2018 ഏപ്രില്‍ രണ്ട്, നാല് സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധികരിച്ചു.
2019 നവംബറിലെ ഒന്നാം സെമസ്റ്റര്‍ ബിബി എഎല്‍എല്‍ബി(എച്) പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രസിദ്ധീകരിച്ചു.
2019 നവംബര്‍ ഒന്നാം സെമസ്റ്റര്‍ ബിഎ/ബികോം/ബിബിഎ/അഫ്ദലുല്‍ ഉലമ , റഗുലര്‍ പരീക്ഷാ ഫലവും ബികോം, ബിബിഎ സപ്ലിമെന്ററി,ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലും പ്രിസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിന് 12 മുതല്‍ 22 വരെ അപേക്ഷിക്കാം.
മൂന്നാം വര്‍ഷ ബിഎസ്.സി മെഡിക്കല്‍ ബയോകെമിസ്ട്രി 2019 നവംബര്‍ , നാലാം വര്‍ഷ ബിഎസി.സി എം.എല്‍.ടി 2020 നവംബര്‍ പരീക്ഷകളുടെ പുനപരിേേശാധനാ ഫലം പ്രിസിദ്ധീകരിച്ചു.
എസ്ഡിഇ 2020 ഏപ്രില്‍ നാലാം സെമസ്റ്റര്‍ ബിഎസ്.സി (സിയുസിബിസിഎസ്എസ്) പരീക്ഷയുടെ പുനര്‍മൂല്യ നിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
ഗ്രേഡ് കാര്‍ഡ്
2021 മാര്‍ച്ച് അഫ്ദലുല്‍ ഉലമ രണ്ടാം വര്‍ഷ പരീക്ഷയുടെ ഗ്രേഡ് കാര്‍ഡുകള്‍ പരീക്ഷഎഴുതിയ കേന്ദ്രരങ്ങളില്‍ ലഭ്യമാണ്. നേരത്തെ സമര്‍പ്പിച്ച അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ട്രാന്‍സഫര്‍ സര്‍ട്ടിഫിക്കറ്റുകളും ഇതോടൊപ്പം ലഭിക്കും.
പരീക്ഷ
2013 പ്രവേശനം നാലാം വര്‍ഷ ബിപിഎഡ് ഇന്റഗ്രേറ്റഡ് റഗുലര്‍/സപ്ലിമെന്ററി 2021 ഏപ്രില്‍ പരീക്ഷ ഫിസിക്കല്‍ എഡ്യുക്കേഷന്‍ സെന്ററില്‍ നവംബര്‍ 15ന് ആരംഭിക്കും. സമയക്രമവും വിശദമായ ടൈംടേബിളും വെബ്‌സൈറ്റില്‍.
അഫിലിയേറ്റഡ് കോളേജുകളിലെ 2019 പ്രവേശനം നാലാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് തിയറ്റര്‍ ആര്‍ട്‌സ് റഗലുര്‍ 2021 ഏപ്രില്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പരീക്ഷ നവംബര്‍ 29ന് തുടങ്ങും.
പരീക്ഷാ അപേക്ഷ
എസ്.ഡിഇ/പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2019 പ്രവേശനം) ഒന്നാം സെമസ്റ്റര്‍ ബിഎ, ബിഎസ്.സി, ബികോം, ബിബിഎ, ബിഎ മള്‍ട്ടിമീഡിയ/അഫദലുല്‍ ഉലമ നവംബര്‍ 2020 പരീക്ഷക്കുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി. പിഴയില്ലാതെ 25 വരെയും 170 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.
ഗസ്റ്റ് അധ്യാപക നിയമനം
സര്‍വ്വകലാശാല ടീച്ചര്‍ എജ്യുക്കേഷന്‍ കല്ലായി സെന്ററില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ് പെര്‍ഫോമിങ് ആര്‍ട്‌സ് എന്നീ വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. വിവരങ്ങള്‍ക്ക് ഫോണ്‍ 952667068, 0495 2992701
റിഫ്രഷര്‍ കോഴ്‌സ്
യൂണിവേഴ്‌സിറ്റി ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്, സര്‍വ്വകലാശാല അധ്യാപകര്‍ക്ക് വേണ്ടി നവംബര്‍ 29 മുതല്‍ സംഘടിപ്പിക്കുന്ന മെറ്റീരിയല്‍ സയന്‍സ് റിഫ്രഷര്‍ കോഴ്‌സിലേക്ക് നവംബര്‍ 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് ughrdc.uoc.ac.in, 0494 2407350, 2407351.
പുനപ്രവേശനം
എസ്.ഡി.ഇ ബി.എ, ബി.കോം, ബിഎസ്.സി (മാത്സ്) ബി.ബി.എ പ്രോഗ്രാമുകള്‍ക്ക് 2016, 2017, 2018 വര്‍ഷങ്ങളില്‍ പ്രവേശനം നേടുകയും ഒന്ന്, രണ്ട് മൂന്ന് നാല് സെമസ്റ്ററുകള്‍ക്ക് അപേക്ഷിച്ച ശേഷം പഠനം തുടരാന്‍ കഴിയാത്തവര്‍ക്ക് പ്രസ്തുത പ്രോഗ്രാമിന്റെ അഞ്ചാം സെമസ്റ്ററിലേക്ക് പുനപ്രവേശനത്തിനുള്ള സമയം നീട്ടി. 100 രൂപ പിഴയോടെ ഓണാലൈനായി നവംബര്‍ 20 വരെ അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളേജുകളില്‍ 2016 മുതല്‍ 2019 വരെ ബിഎ, ബികോം, ബിഎസ്.സി (മാത്സ്) ബിബിഎ പ്രോഗ്രാമുകള്‍ക്ക് പ്രവേശനം നേടി നാലാം സെമസ്റ്റര്‍ പരീക്ഷ എഴുതിയ ശേഷം തുടര്‍ പഠനം നടത്താന്‍ കഴിയാത്തവര്‍ക്ക് എസ്ഡിഇ വഴി അഞ്ചാം സെമസ്റ്ററിലേക്ക് പുനപ്രവേശനത്തിനുള്ള അപേക്ഷാ തിയതി 100 രൂപ പിഴയോടെ നവംബര്‍ 20 വരെ നീട്ടി