ഇ.എം.എസ്. ചെയറില്‍ റിസര്‍ച്ച് അസിസ്റ്റന്‍റ്
കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എസ് ചെയറില്‍ “കേരള ഗവണ്‍മെന്‍റിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടായ മാറ്റങ്ങള്‍ 2016 മുതലുള്ള വര്‍ഷങ്ങളെ ആസ്പദമാക്കിയുള്ള ഒരു പഠനം” എന്ന വിഷയത്തില്‍ ഗവേഷണത്തിന് വേണ്ടി 7 മാസത്തേക്ക് ഒരു റിസര്‍ച്ച് അസിസ്റ്റന്‍റ് -നെ ആവശ്യമുണ്ട്. സാമൂഹ്യശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തരബിരുദമാണ് യോഗ്യത. 20 ന് രാവിലെ 11 മണിക്ക് ചെയര്‍ ഓഫീസില്‍ വാക് ഇന്‍ ഇന്‍റര്‍വ്യു നടത്തും. പി.ആര്‍ 1587/2023
പരീക്ഷ
ഒന്നാം സെമസ്റ്റര്‍ എം.എഡ് ഡിസംബര്‍ 2023 റഗുലര്‍, സപ്ലിമെന്‍ററി പരീക്ഷകള്‍ 2024 ഫെബ്രുവരി 1 ന് തുടങ്ങും. പി.ആര്‍ 1588/2023
പരീക്ഷാ ഫലം
എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ എം.എസ് സി മാത്തമാറ്റിക്സ് (CBCSS) നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 26 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എം.വോക് മള്‍ട്ടിമീഡിയ (CBCSS) നവംബര്‍ 2021 & നവംബര്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 26 വരെ അപേക്ഷിക്കാം.
ഒന്ന് , രണ്ട്, അവസാന വര്‍ഷ അദീബി ഫാസില്‍ പ്രിലിമിനറി ഏപ്രിൽ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ (CBCSS – UG & CUCBCSS – UG) നവംബര്‍ 2022 റഗുലര്‍/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം. പി.ആര്‍ 1589/2023