അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി പരീക്ഷ ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി പരീക്ഷ

ഒന്നാം വർഷ റഗുലർ / പ്രൈവറ്റ് (2023 പ്രവേശനം) അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി മെയ് 2024 റഗുലർ പരീക്ഷകൾ ജൂൺ ആറിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പി.ആര്‍. 584/2024

പരീക്ഷാ അപേക്ഷ

സർവകലാശാലാ പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പി.ജി. എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ്, എം.എസ് സി. ഫിസിക്സ്, എം.എസ് സി. കെമിസ്ട്രി, എം.എസ് സി. ബയോ-സയൻസ് (CCSS 2021 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും 180/- രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. ലിങ്ക് 13 മുതൽ ലഭ്യമാകും.

പി.ആര്‍. 585/2024

ഒറ്റത്തവണ റഗുലർ  സപ്ലിമെന്ററി പരീക്ഷ

എല്ലാ അവസരങ്ങളും നഷ്ടമായ 1992 മുതൽ 2004 വരെ പ്രവേശനം എസ്.ഡി.ഇ. / പ്രൈവറ്റ് / റഗുലർ വിദ്യാർത്ഥികൾക്കായുള്ള ബി.കോം. പാർട്ട് III സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ  സപ്ലിമെന്ററി പരീക്ഷ ജൂൺ അഞ്ചിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പി.ആര്‍. 586/2024

പ്രാക്ടിക്കൽ പരീക്ഷ

മൂന്നാം സെമസ്റ്റർ നവംബർ 2023 (2022 ബാച്ച്) ബി.വോക്. മൾട്ടിമീഡിയ (കേന്ദ്രം: സെന്റ് മേരീസ് കോളേജ് തൃശ്ശൂർ) പ്രാക്ടിക്കൽ പരീക്ഷകളും ബി.വോക്. ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ (കേന്ദ്രം: എം.ഇ.എസ്. അസ്മാബി കോളേജ് വെമ്പല്ലൂർ, കൊടുങ്ങല്ലൂർ) പ്രാക്ടിക്കൽ പരീക്ഷകളും പുതുക്കിയ തീയതികൾ പ്രകാരം യഥാക്രമം 17-നും  20-നും തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പി.ആര്‍. 587/2024

പരീക്ഷ

സ്പോർട്സ് / എൻ.സി.സി. പ്രതിനിധ്യം മൂലം അഞ്ചാം സെമസ്റ്റർ ബി.എ. / ബി.എസ് സി. / ബി.സി.എ. / ബി.കോം. / ബി.ബി.എ. (CBCSS-UG) നവംബർ 2023 റഗുലർ പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക പരീക്ഷ മെയ് 23-ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.എ. / എം.എസ് സി. / എം.കോം. / എം.എസ്.ഡബ്ല്യൂ. / എം.എ. ജേണലിസം ആൻ്റ് മാസ് കമ്മ്യൂണിക്കേഷൻ / എം.ടി.ടി.എം. / എം.ബി.ഇ. / എം.ടി.എച്ച്.എം. / എം.എച്ച്.എം. (PG-CBCSS 2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളും സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ (മുൻ എസ്.ഡി.ഇ.) വിദ്യാർത്ഥികൾക്കായുള്ള നാലാം സെമസ്റ്റർ എം.എ. / എം.എസ് സി. / എം.കോം. (PG-SDE-CBCSS 2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളും ജൂലൈ ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം പിന്നീടറിയിക്കും.

പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾക്കായുള്ള രണ്ടാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ (CUCBCSS-UG 2017 & 2018 പ്രവേശനം മാത്രം) ഏപ്രിൽ 2021 സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ജൂൺ ആറിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പി.ആര്‍. 588/2024

പരീക്ഷാഫലം

എസ്.ഡി.ഇ. അവസാന വർഷ എം.എസ് സി. മാത്തമാറ്റിക്സ് (2017 പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ  സപ്ലിമെന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 17 വരെ അപേക്ഷിക്കാം.

പി.ആര്‍. 589/2024

പുനർമൂല്യനിർണയ ഫലം

എസ്.ഡി.ഇ. നാലാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് ഏപ്രിൽ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്‌സ്) നവംബർ 2022, ഏപ്രിൽ 2022 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പി.ആര്‍. 590/2024

error: Content is protected !!