കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

വയനാട് ഐ.ടി.എസ്.ആറില്‍ ഏകദിന ശില്പശാല

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യുനെസ്‌കോ ചെയര്‍ ഓണ്‍ ഇന്റിജിനസ് കള്‍ചറല്‍ ഹെറിറ്റേജ് ആന്‍ഡ് സസ്റ്റൈനബിള്‍ ഡെവലപ്‌മെന്റ് സംഘടിപ്പിക്കുന്ന എകദിന ശില്‍പശാല 12-ന് വയനാട് ഐ.ടി.എസ്.ആറില്‍ നടക്കും. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ശില്പശാല ഉല്‍ഘാടനം ചെയ്യും. ഗോത്ര വര്‍ഗ പി. ജി വിദ്യാര്‍ത്ഥികള്‍ക്ക്  തദ്ദേശീയ സമൂഹങ്ങളെ കുറിച്ചുള്ള, സാമൂഹ്യ ശാസ്ത്ര ഗവേഷണ രീതികളിലും അക്കാദമിക എഴുത്തിലും ശില്‍പശാലയില്‍ പരിശീലനം നല്‍കും.  ഡോ. ഷാരോണ്‍,  യാസിര്‍ എം ഷാ എന്നിവര്‍ മുഖ്യ പരിശീലകരാവും.  കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫിനാന്‍സ് ഓഫീസര്‍ എന്‍. അബ്ദുല്‍ റഷീദ്, യുനെസ്‌കോ ചെയര്‍ ഹോള്‍ഡര്‍ പ്രൊഫ.  ഇ പുഷ്പലത,  ഐ. ടി. എസ്. ആര്‍ ഡയറക്ടര്‍  സി ഹരികുമാര്‍,  സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് ട്രൈബല്‍ ഓഫീസര്‍ എം മജീദ്,  ഐ. ടി. എസ്. ആര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ പി വി വത്സരാജ് എന്നിവര്‍ പങ്കെടുക്കും.    പി.ആര്‍. 666/2023

ബി.പി.ഇ., ബി.പി.എഡ്. പ്രവേശന പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ സെന്ററുകളിലെ  ബി.പി.ഇ. ഇന്റഗ്രേറ്റഡ്, ഗവ. കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷനിലെ ബി.പി.എഡ്., ബി.പി.ഇ. ഇന്റഗ്രേറ്റഡ് പ്രവേശനത്തിനുള്ള പൊതു പ്രവേശന പരീക്ഷക്ക് 17-ന് വൈകീട്ട് 5 മണി വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ജനറല്‍ വിഭാഗക്കാര്‍ക്ക് 580 രൂപയും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 255 രൂപയുമാണ് അപേക്ഷാ ഫീസ്. മാര്‍ച്ച് 21-ലെ വിജ്ഞാപന പ്രകാരം ബി.പി.എഡിന് രജിസ്റ്റര്‍ ചെയ്തവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. പ്രവേശന പരീക്ഷ ബി.പി.ഇ. ഇന്റഗ്രേറ്റഡ് 29-നും ബി.പി.എഡ് ജൂലൈ 4-നും നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.      പി.ആര്‍. 667/2023

അഫ്‌സലുല്‍ ഉലമ പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ അഫ്‌സലുല്‍ ഉലമ (പ്രിലിമിനറി) പ്രവേശനത്തിന് 23 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 185 രൂപയും മറ്റുള്ളവര്‍ക്ക് 445 രൂപയുമാണ് അപേക്ഷാ ഫീസ്. രജിസ്‌ട്രേഷനും പ്രവേശന വിജ്ഞാപനത്തിനും പ്രോസ്‌പെക്ടസിനും മറ്റു വിശദവിവരങ്ങള്‍ക്കും പ്രവേശന വിഭാഗം വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0494 2407016, 2407017, 2660600.     പി.ആര്‍. 668/2023

പരീക്ഷ

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ മാറ്റി വെച്ച മൂന്നാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 19-ന് തുടങ്ങും.    പി.ആര്‍. 669/2023

പരീക്ഷാ അപേക്ഷ

രണ്ടാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയര്‍മെന്റ്, ഇന്റലക്ച്വല്‍ ഡിസബിലിറ്റി) ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 180 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.    പി.ആര്‍. 670/2023

പ്രാക്ടിക്കല്‍ പരീക്ഷ

എസ്.ഡി.ഇ., എം.എ. അറബിക് നാലാം സെമസ്റ്റര്‍, അവസാന വര്‍ഷ ഏപ്രില്‍ 2022 പരീക്ഷകളുടെ വൈവയും തല്‍സമയ വിവര്‍ത്തനം പ്രാക്ടിക്കലും 15 മുതല്‍ 22 വരെ ഇസ്ലാമിക് ചെയറില്‍ നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.    പി.ആര്‍. 671/2023

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.    പി.ആര്‍. 672/2023

error: Content is protected !!