
ഇന്റഗ്രേറ്റഡ് പി.ജി. ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
അഫിലിയേറ്റഡ് കോളേജുകളിലെ 2023-24 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 13-ന് മുമ്പായി മാന്റേറ്ററി ഫീസടച്ച് താല്‍കാലിക/സ്ഥിര പ്രവേശനം നേടേണ്ടതാണ്. എസ്.സി., എസ്.ടി. തുടങ്ങി തത്തുല്യ ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്ക് 125 രൂപയും മറ്റുള്ളവര്‍ക്ക് 510 രൂപയുമാണ് മാന്റേറ്ററി ഫീസ്. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ മറ്റ് ഓപ്ഷനുകള്‍ റദ്ദ് ചെയ്യണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 810/2023
ബിരുദപ്രവേശനം മൂന്നാം അലോട്ട്‌മെന്റ്
കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച എല്ലാവരും 20-ന് വൈകീട്ട് 3 മണിക്കുള്ളില്‍ കോളേജില്‍ സ്ഥിരം പ്രവേശനം നേടണം. പുതുതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ മാന്റേറ്ററി ഫീസടച്ചതിനു ശേഷമാണ് കോളേജില്‍ പ്രവേശനം എടുക്കേണ്ടത്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 811/2023
എസ്.ഇ.ആര്‍.ബി. ഗവേഷക ഒഴിവ്
എസ്.ഇ.ആര്‍.ബി. പ്രൊജക്ടില്‍ കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവിഭാഗം പ്രൊഫസര്‍ ഡോ. സന്തോഷ് നമ്പിയുടെ കീഴിലുള്ള ഗവേഷക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ 17-ന് മുമ്പായി ഡോ. സന്തോഷ് നമ്പിക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 9447461622, ഇ-മെയില്‍ [email protected] പി.ആര്‍. 812/2023
കോണ്‍ടാക്ട് ക്ലാസ് മാറ്റി
എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ പി.ജി. 2021 പ്രവേശനം വിദ്യാര്‍ത്ഥികളുടെ 16-ന് നടത്താനിരുന്ന കോണ്‍ടാക്ട് ക്ലാസ്സ് ആഗസ്ത് 6-ലേക്ക് മാറ്റി. മറ്റ് സ്റ്റഡി സെന്ററുകളിലെ ക്ലാസുകള്‍ക്ക് മാറ്റമില്ല. പി.ആര്‍. 813/2023
പുനഃപ്രവേശനം അപേക്ഷ നീട്ടി
എസ്.ഡി.ഇ. – ബി.എ., ബി.കോം., ബി.ബി.എ. അഞ്ചാം സെമസ്റ്ററിലേക്കുള്ള പുനഃപ്രവേശനത്തിനും സ്‌കീം ചെയ്ഞ്ചിനും അപേക്ഷിക്കേണ്ട അവസാന തീയതി 100 രൂപ ഫൈനോടു കൂടി 20 വരെയും 500 രൂപ ഫൈനോടു കൂടി 29 വരെയും നീട്ടി. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407356, 2407494. പി.ആര്‍. 814/2023
പരീക്ഷ മാറ്റി
12-ന് തുടങ്ങാനിരുന്ന എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷകള്‍ മാറ്റി. പുതുക്കിയ സമയക്രമം പിന്നീട് അറിയിക്കും. പി.ആര്‍. 815/2023
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
മൂന്നാം വര്‍ഷ ബി.എച്ച്.എം. സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 26-ന് തുടങ്ങും. പി.ആര്‍. 816/2023
എം.എസ് സി. മാത്തമറ്റിക്‌സ് വൈവ
നാലാം സെമസ്റ്റര്‍ എം.എസ് സി. ഏപ്രില്‍ 2022 പരീക്ഷയുടെ പാലക്കാട്, തൃശൂര്‍ ജില്ലയിലുള്ളവര്‍ക്കുള്ള വൈവ 14-ന് തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 817/2023
പരീക്ഷാ അപേക്ഷ
2019 പ്രവേശനം, അഞ്ചാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 26 വരെയും 180 രൂപ പിഴയോടെ 31 വരെയും, 2018 പ്രവേശനം സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 25 വരെയും 180 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം. പി.ആര്‍. 818/2023
പരീക്ഷാ ഫലം
അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌ടോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്‌സ് നവംബര്‍ 2022 പരീക്ഷയുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളിജി ഡിസംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 819/2023