സെനറ്റ് യോഗം മാറ്റി
11-ന് നടത്താന്‍ നിശ്ചയിച്ച കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് യോഗം മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പി.ആര്‍. 987/2023
പി.ജി. പ്രവേശനം
അപേക്ഷ തിരുത്താം 10 വരെ
കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിന്റെ വെയ്റ്റിംഗ് റാങ്ക്‌ലിസ്റ്റ് കോളേജുകള്‍ക്ക് കൈമാറുന്നതിന് മുമ്പായി നേരത്തേ സമര്‍പ്പിച്ച അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള സൗകര്യം 10-ന് വൈകീട്ട് 3 മണി വരെ നീട്ടി. പി.ജി. ക്യാപ് ലേറ്റ് രജിസ്‌ട്രേഷനുള്ള സൗകര്യവും 10-ന് വൈകീട്ട് 3 മണി വരെ ലഭ്യമാകും. പി.ആര്‍. 988/2023
കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്
മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2022 ബിരുദ പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 9 മുതല്‍ 11 വരെ നടക്കും. പ്രസ്തുത ദിവസങ്ങളില്‍ സര്‍വകലാശാലക്കു കീഴിലുള്ള അഫിലിയേറ്റഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ റഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുകയില്ല. ബന്ധപ്പെട്ട എല്ലാ അദ്ധ്യാപകരും ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 989/2023
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
അഞ്ചാം സെമസ്റ്റര്‍ എം.സി.എ. സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 14-ന് തുടങ്ങും.
എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ എം.ബി.എ. സപ്തംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ സപ്തംബര്‍ 5-നും രണ്ടാം സെമസ്റ്റര്‍ 7-നും തുടങ്ങും. പി.ആര്‍. 990/2023
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും സപ്തംബര്‍ 5-ന് തുടങ്ങും.
രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ സപ്തംബര്‍ 11-ന് തുടങ്ങും. പി.ആര്‍. 991/2023
പരീക്ഷാ ഫലം
നാലാം വര്‍ഷ ബി.എഫ്.എ. ഇന്‍ ആര്‍ട് ഹിസ്റ്ററി ആന്റ് വിഷ്വല്‍ സ്റ്റഡീസ് ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 17 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.എ. എക്കണോമിക്‌സ് നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 992/2023
പുനര്‍മൂല്യനിര്‍ണയ ഫലംഒന്നാം സെമസ്റ്റര്‍ എം.എ. എക്കണോമിക്‌സ്, സാന്‍സ്‌ക്രിറ്റ് സാഹിത്യ (സ്‌പെഷ്യല്‍) നവംബര്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.രണ്ടാം സെമസ്റ്റര്‍ എം.സി.എ. സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 993/2023