കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കാലിക്കറ്റിലെ നൂതന സംരഭ പ്രോത്സാഹന കേന്ദ്രത്തിന്
രണ്ടരക്കോടി രൂപയുടെ കേന്ദ്ര സഹായം

കാലിക്കറ്റ് സര്‍വകലാശാലയുടെ നൂതന സംരഭ പ്രോത്സാഹന കേന്ദ്രത്തിന് (സി.ഐ.ഇ.) രണ്ടരക്കോടി രൂപയുടെ കേന്ദ്ര ധനസഹായം. അടല്‍ ഇന്നൊവേഷന്‍ മിഷന്റെ ഭാഗമായാണ് അഞ്ച് വര്‍ഷത്തേക്കുള്ള പദ്ധതികള്‍ക്ക് തുക അനുവദിച്ചിരിക്കുന്നത്. നൂതനാശയങ്ങളെ സ്റ്റാര്‍ട്ടപ്പുകളാക്കുന്നതിനുള്ള ഇന്‍കുബേഷന്‍, സംരഭങ്ങള്‍ക്കാവശ്യമായ സാങ്കേതിക സഹായം, അടിസ്ഥാന സൗകര്യങ്ങളും ധനസഹായവും ലഭ്യമാക്കല്‍ എന്നിവയെല്ലാം ലക്ഷ്യമിടുന്നതാണ് സി.ഐ.ഇ. നവംബറില്‍ കേന്ദ്രം തുറക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അറിയിച്ചു. വ്യവസായങ്ങളും അക്കാദമിക് കാര്യങ്ങളും തമ്മിലുള്ള ബന്ധം, തൊഴില്‍ പരിശീലനങ്ങള്‍, സംരഭക വികസന പരിപാടികള്‍ എന്നിവയുടെ പ്രോത്സാഹനത്തിനാണ് കേന്ദ്രസഹായം. സര്‍വകലാശാലാ ഓഡിറ്റോറിയത്തിന് സമീപം 7500 സ്‌ക്വയര്‍ ഫീറ്റുള്ള കെട്ടിടം അടിസ്ഥാന സൗകര്യങ്ങളോടെ ഒരുക്കിയിട്ടുണ്ട്. നിലവില്‍ 64 പേര്‍ക്കാണ് ഇന്‍ക്യുബേഷന്‍ കേന്ദ്രം ഉപയോഗിക്കാനാവുക. ഭാവിയില്‍ നൂറ് പേര്‍ക്ക് വരെ ഇവിടെ സൗകര്യം നല്‍കാനാകുമെന്ന് സെന്റര്‍ ഡയറക്ടര്‍ ഡോ. ടി. മുഹമ്മദ് ഷാഹിന്‍ പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ് കേന്ദ്രത്തിലേക്കാവശ്യമായ ഫര്‍ണിച്ചര്‍ സൗകര്യം ഒരുക്കിയത്. ഫാബ്രിക്കേഷന്‍ ലബോറട്ടറിയിലേക്ക് 13 ലക്ഷം രൂപയുടെ ഉപകരണങ്ങളും നല്‍കി. സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്ന് 20 ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങള്‍ കൂടി വൈകാതെ ലഭിക്കും. ഇന്‍ക്യുബേഷന്‍ സെന്ററില്‍ വിദ്യാര്‍ഥികള്‍ക്ക് 1000 രൂപയും മറ്റുള്ളവര്‍ക്ക് 2000 രൂപയുമാണ് നിലവില്‍ പ്രതിമാസ വാടക നിശ്ചയിച്ചിരിക്കുന്നത്.     പി.ആര്‍. 1362/2023

ഡിപ്ലോമക്കാര്‍ക്ക് നേരിട്ട് ബി.ടെക്. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍, ബി.ടെക്. രണ്ടാം വര്‍ഷത്തിലേക്ക്, ഡിപ്ലോമ പൂര്‍ത്തീകരിച്ചവര്‍ക്ക് നേരിട്ട് പ്രവേശനത്തിന് അവസരം. അക്കാദമിക് യോഗ്യതയുടെ അടിസ്ഥാനത്തില്‍ ലാറ്ററല്‍ എന്‍ട്രി പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കാതെയാണ് പ്രവേശനം നല്‍കുന്നത്. പ്രവേശന നടപടികള്‍ 30 വരെ കോളേജില്‍ നടക്കും. ഫോണ്‍ 9567172591.     പി.ആര്‍. 1363/2023

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷകള്‍ നവംബര്‍ 13-ന് തുടങ്ങും.

എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നവംബര്‍ 13-ന് തുടങ്ങും.     പി.ആര്‍. 1364/2023

പരീക്ഷാ അപേക്ഷ

ലോ കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഡിസംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ നവംബര്‍ 2 വരെയും 180 രൂപ പിഴയോടെ 6 വരെയും അപേക്ഷിക്കാം.

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് 180 രൂപ പിഴയോടെ 17 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 180 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.

എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 26 വരെയും 180 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.

എസ്.ഡി.ഇ.-യില്‍ പുനഃപ്രവേശനം നേടിയ മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.കോം., ബി.ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 30 വരെയും 180 രൂപ പിഴയോടെ നവംബര്‍ 1 വരെയും അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 30 വരെയും 180 രൂപ പിഴയോടെ നവംബര്‍ 1 വരെയും അപേക്ഷിക്കാം.     പി.ആര്‍. 1365/2023

പരീക്ഷാ ഫലം

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ / അവസാന വര്‍ഷ എം.എ. അറബിക് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. മൂന്ന്, നാല് സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ എം.എസ് സി. ഹ്യൂമന്‍ ഫിസിയോളജി, ബയോകെമിസ്ട്രി ഏപ്രില്‍ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.എ. സാന്‍സ്‌ക്രിറ്റ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (ജനറല്‍), സംസ്‌കൃത സാഹിത്യ (സ്‌പെഷ്യല്‍) ഏപ്രില്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.

പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജിലെ 2020, 2021 പ്രവേശനം എം.എസ് സി. ക്ലിനിക്കല്‍ സൈക്കോളജി ഒന്നു മുതല്‍ നാലു വരെ സെമസ്റ്റര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.     പി.ആര്‍. 1366/2023

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് ജിയോളജി, ക്ലിനിക്കല്‍ സൈക്കോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ജനറല്‍ ബയോടെക്‌നോളജി, മൈക്രോബയോളജി ഏപ്രില്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.    പി.ആര്‍. 1367/2023

error: Content is protected !!