കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷാഫലം

ഒന്നാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി (സി.സി.എസ്.എസ്.) നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു.

നാലാം സെമസ്റ്റര്‍ എം.എ. മ്യൂസിക് (സി.സി.എസ്.എസ്.) ഏപ്രില്‍ 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ ടൈംടേബിള്‍

അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ ബിരുദ പ്രോഗ്രാമുകളിലെയും അഞ്ചാം സെമസ്റ്റര്‍ (സി.ബി.സി.എസ്.എസ്.) ഓപ്പണ്‍ കോഴ്‌സ് നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് നവംബര്‍ 13-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയഫലം

ബി.എം.എം.സി. രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022, അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2022, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ എം.എസ് സി. ബോട്ടണി, എം.എസ് സി. ഇലക്ട്രോണിക്‌സ് ഏപ്രില്‍ 2023 പരീക്ഷകളുടെ  പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

അധ്യാപക ഒഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ ഗണിതശാസ്ത്ര പഠനവകുപ്പില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസി. പ്രൊഫസറുടെ താത്കാലിക നിയമനത്തിന് പട്ടിക തയ്യാറാക്കുന്നു. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 10-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0494 2407 418, 9562475245

കാലിക്കറ്റില്‍ കായിക പുരസ്‌കാരദാനം

കാലിക്കറ്റ് സര്‍വകലാശാലാ സ്പോര്‍ട്സ് കോണ്‍വൊക്കേഷന്‍ നവംബര്‍ 10-ന് നടക്കും. രാവിലെ 10.30-ന് ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്സില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി വി. അബ്ദുറഹ്‌മാന്‍ മുഖ്യാതിഥിയാകും. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ കായിക മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ 280 കായിക താരങ്ങള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റും സ്‌പോര്‍ട്‌സ് കിറ്റുകളും ചടങ്ങില്‍ വിതരണം ചെയ്യും.
വിജയിച്ച ടീമുകളുടെ പരിശീലകര്‍ക്ക് ഉള്‍പ്പെടെ 28 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡാണ് വിതരണം ചെയ്യുന്നത്. മികച്ച പ്രകടനം കാഴ്ചവെച്ച കോളേജുകള്‍ക്കുള്ള ബെസ്റ്റ് കോളേജ് അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്യും.

അക്കാദമിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പ്;
വിദ്യാര്‍ഥികളുടെ കരട് വോട്ടര്‍ പട്ടിക 31-ന്


കാലിക്കറ്റ് സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രൊഫഷണല്‍ കോളേജ് പ്രിന്‍സിപ്പല്‍, ഫസ്റ്റ് ഗ്രേഡ് കോളേജ് പ്രിന്‍സിപ്പല്‍, വിവിധ പഠന വിഷയങ്ങളിലെ അധ്യാപകര്‍ എന്നീ മണ്ഡലങ്ങളിലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. വിവിധ ഫാക്കല്‍റ്റിയിലെ ഫുള്‍ടൈം പി.ജി. വിദ്യാര്‍ഥികളുടെ കരട് വോട്ടര്‍ പട്ടിക ഒക്ടോബര്‍ 31-ന് പ്രസിദ്ധീകരിക്കും.
കരട് വോട്ടര്‍പട്ടിക സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാകും. ഇതു സംബന്ധിച്ച തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും 15 ദിവസത്തിനകം നിശ്ചിത മാതൃകയില്‍ രജിസ്ട്രാറെ അറിയിക്കണം. ഇതിനുള്ള മാതൃക സര്‍വകലാശാലാ വെബ്‌സൈറ്റിലെ അക്കാദമിക് കൗണ്‍സില്‍ ഇലക്ഷന്‍ 2023 ലൈവ് എന്ന ലിങ്കില്‍ ലഭിക്കും. വിദ്യാര്‍ഥി വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെടുന്നതിന് സെപ്റ്റംബര്‍ 30-നോ അതിന് മുമ്പോ പ്രവേശനം നേടിയവര്‍ക്കാണ് അര്‍ഹത. നിശ്ചിത മാതൃകയില്‍ പ്രിന്‍സിപ്പല്‍ മുഖേന നല്‍കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂവെന്ന് വരണാധികാരി അറിയിച്ചു. 

error: Content is protected !!